Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ​യ​നാ​ട്ടി​ലെ...

വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ; ക​ണ്ണീ​ര​ണി​ഞ്ഞ്​ പ്ര​വാ​സി​ക​ളും

text_fields
bookmark_border
Wayanad Landslide
cancel
camera_alt

ഉരുൾപൊട്ടലിൽ തകർന്ന സ്ഥലത്ത് രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നു (ചിത്രം: പി. സന്ദീപ്)

മ​നാ​മ​: വ​യ​നാ​ട് ചൂ​ര​ൽ​മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ക​ണ്ണീ​ർ വാ​ർ​ക്കു​ക​യാ​ണ് പ്ര​വാ​സ​ഭൂ​മി​യും. വ​യ​നാ​ട്ടി​ൽ​നി​ന്നു​ള്ള നി​ര​വ​ധി പ്ര​വാ​സി​ക​ൾ ബ​ഹ്റൈ​നി​ലു​ണ്ട്. മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്ന​തും അ​പ​ക​ട​ത്തി​ന്റെ ഭീ​തി​ത​മാ​യ കാ​ഴ്ച​ക​ളും പ്ര​വാ​സി​ക​ൾ വേ​ദ​ന​യോ​ടെ​യാ​ണ് ഉ​ൾ​ക്കൊ​ണ്ട​ത്. സു​ഹൃ​ത്തു​ക്ക​ളെ​യും നാ​ട്ടു​കാ​രെ​യും വി​ളി​ച്ച് ഉ​ട​ന​ടി കാ​ര്യ​ങ്ങ​ൾ അ​റി​ഞ്ഞാ​ണ് ആ​ശ്വാ​സം കൊ​ണ്ട​ത്. ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും എ​റെ ഉ​ള്ള​തി​നാ​ൽ വ​യ​നാ​ടി​ന് പു​റ​ത്തു​ള്ള​വ​രും ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു.

വ​യ​നാ​ടി​ന്റെ ദു​ര​ന്ത​ത്തി​നൊ​പ്പം കേ​ര​ള​ത്തി​ൽ മ​ഴ ശ​ക്ത​മാ​യ​തും പ്ര​വാ​സി​ക​ളു​ടെ നെ​ഞ്ചി​ടി​പ്പ് കൂ​ട്ടി. പു​ഴ​യോ​ര​ത്തും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വീ​ടു​ള്ള​വ​ർ ആ​ശ​ങ്ക​യോ​ടെ​യാ​ണ് ഓ​രോ വാ​ർ​ത്ത​ക​ളും ശ്ര​ദ്ധി​ച്ച​ത്. പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം ഉ​യ​ർ​ന്നു​വ​രു​ന്ന​തും വീ​ടു​ക​ളി​ൽ​നി​ന്ന് ആ​ളു​ക​ൾ ഒ​ഴി​ഞ്ഞു​പോ​കു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ വാ​ട്സ്ആ​പ്പി​ൽ നി​റ​യു​മ്പോ​ൾ നി​സ്സ​ഹാ​യ​രാ​യി ക​ണ്ണീ​ർ​തു​ട​ക്കാ​നേ പ്ര​വാ​സി​ക​ൾ​ക്കാ​യു​ള്ളൂ. നി​ര​വ​ധി പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ചി​ച്ചു. അ​നു​ശോ​ച​ന യോ​ഗ​ങ്ങ​ളും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു.

ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ ഒ.​ഐ.​സി.​സി

മ​നാ​മ: വ​യ​നാ​ട് പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ആ​ളു​ക​ളു​ടെ വി​യോ​ഗ​ത്തി​ൽ ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ വേ​ഗം രോ​ഗ​മു​ക്ത​രാ​യി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ സാ​ധി​ക്ക​ട്ടെ എ​ന്ന് ദേ​ശീ​യ ക​മ്മി​റ്റി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ദു​ര​ന്തം മൂ​ലം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന ആ​ളു​ക​ളെ സ​ഹാ​യി​ക്കാ​ൻ ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മ​റ്റി​യും ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി​യും സ​ജീ​വ​മാ​യ പ്ര​വ​ർ​ത്ത​ന​വു​മാ​യി മു​ന്നോ​ട്ടു പോ​കും. എ​ല്ലാം ന​ഷ്ട​പ്പെ​ട്ട ആ​ളു​ക​ൾ​ക്കു​വേ​ണ്ടി ക​ഴി​യു​ന്ന എ​ല്ലാ സ​ഹാ​യ​വും ഒ.​ഐ.​സി.​സി ചെ​യ്തു​കൊ​ടു​ക്കു​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ദു​രി​ത ബാ​ധി​ത​രെ ചേ​ർ​ത്തു പി​ടി​ക്കാ​ൻ കെ.​എം.​സി.​സി

മ​നാ​മ: വ​യ​നാ​ട് ജി​ല്ല​യി​ലും കേ​ര​ള​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും സം​ഭ​വി​ച്ച പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ വേ​ദ​നാ​ജ​ന​ക​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ അ​തീ​വ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി കെ.​എം.​സി.​സി ബ​ഹ്റൈ​ൻ അ​റി​യി​ച്ചു ദു​ര​ന്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് അ​സ്ലം വ​ട​ക​ര, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം എ​ന്നി​വ​ർ അ​റി​യി​ച്ചു. ദു​ര​ന്ത ഭൂ​മി​യി​ൽ സ​ഹാ​യ​ഹ​സ്ത​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ മു​ഴു​വ​ൻ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു.

ദു​ര​ന്ത​ഭൂ​മി​യി​ൽ അ​ക​പ്പെ​ട്ട വ​യ​നാ​ട് ജി​ല്ല​യു​ടെ പ്ര​ദേ​ശ​ങ്ങ​ളെ പ്ര​ത്യേ​ക​മാ​യും വി​ല​യി​രു​ത്തു​വാ​നാ​യി കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി​യും വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി സം​യു​ക്ത​മാ​യി യോ​ഗം ചേ​ർ​ന്നു സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ദു​ര​ന്ത​ഭൂ​മി​യി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ സം​ഘ​ട​ന​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ബ​ഹ്റൈ​നി​ലെ മു​ഴു​വ​ൻ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും ഏ​കോ​പി​പ്പി​ച്ചു മു​ന്നോ​ട്ടു​പോ​വാ​ൻ സം​യു​ക്ത യോ​ഗം തീ​രു​മാ​നി​ച്ചു.

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

മ​നാ​മ: വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല മേ​ഖ​ല​ക​ളി​ല്‍ ഇ​ന്ന് പു​ല​ര്‍ച്ച​യു​ണ്ടാ​യ ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ നി​ര​വ​ധി ആ​ളു​ക​ള്‍ മ​രി​ക്കാ​നി​ട​യാ​യ​ത് വേ​ദ​ന​ജ​ന​ക​മാ​ണെ​ന്ന് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ. ദു​ര​ന്ത​ത്തി​ൽ സ​ർ​വ​വും ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ദു​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്നും, പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് പ്രാ​ര്‍ഥി​ക്കു​ന്ന​താ​യും കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ടേ​റി​യേ​റ്റ് ക​മ്മി​റ്റി വാ​ർ​ത്താ​കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ബ​ഹ്‌​റൈ​ൻ ഒ.​എ​ൻ.​സി.​പി

വ​യ​നാ​ട്ടി​ൽ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ജീ​വ​ൻ പൊ​ലി​ഞ്ഞ മു​ഴു​വ​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും ആ​ദ​രാ​ഞ്ജ​ലി​ക​ളും അ​നു​ശോ​ച​ന​വും അ​ർ​പ്പി​ക്കു​ന്ന​താ​യി ബ​ഹ്‌​റൈ​ൻ ഒ.​എ​ൻ.​സി.​പി. ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണൊ​ലി​ച്ചി​ലി​ലും അ​വി​ടെ ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളി​ലും ആ​ളു​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ങ്ങ​ളി​ലും ക​ന​ത്ത ദുഃ​ഖ​വും ആ​ശ​ങ്ക​യും അ​റി​യി​ക്കു​ന്ന​താ​യും പ്ര​സി​ഡ​ന്റ് എ​ഫ്.​എം ഫൈ​സ​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideMundakkai landslideBahrain News
News Summary - Wayanad Landslide
Next Story