വയനാട് ദുരന്തം: ഒ.ഐ.സി.സി ആദ്യഘട്ടത്തിൽ രണ്ടു വീടുകൾ നിർമിച്ചു നൽകും
text_fieldsമനാമ: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ട ആളുകളെ സഹായിക്കാനൊരുങ്ങി ബഹ്റൈൻ ഒ.ഐ.സി.സിയും.
അടിയന്തര എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനപ്രകാരം, ഭവനരഹിതരായ രണ്ട് കുടുംബങ്ങൾക്ക് ആദ്യ ഘട്ടത്തിൽ വീട് നിർമിച്ചു കൊടുക്കാൻ തീരുമാനിച്ചു. പദ്ധതി സംബന്ധിച്ച രൂപരേഖ തയാറാക്കാൻ സൽമാനുൽ ഫാരിസ് കൺവീനറായ ഒമ്പത് അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
കമ്മിറ്റി അംഗങ്ങളായി ഒ.ഐ.സി.സി നേതാക്കളായ മനു മാത്യു, ലത്തീഫ് ആയംചേരി, എം.എസ്. സൈദ്, കെ.സി. ഷമീം, പ്രദീപ് മേപ്പയൂർ, ജവാദ് വക്കം, ജോയ് ചുനക്കര, മിനി റോയ്, സുരേഷ് പുണ്ടൂർ, ബൈജു ചെന്നിത്തല എന്നിവരെ തെരഞ്ഞെടുത്തു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ എല്ലാം നഷ്ടപ്പെട്ട ആളുകൾക്ക് അർഹമായ എല്ലാ സഹായങ്ങളും അടിയന്തരമായി എത്തിച്ചുകൊടുക്കാൻ തയാറാകണമെന്നും യോഗം അഭ്യർഥിച്ചു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഒ.ഐ.സി.സി നേതാക്കളായ ഗിരീഷ് കാളിയത്ത്, നസീം തൊടിയൂർ, സന്തോഷ് കെ. നായർ, ഷാജി പൊഴിയൂർ, വില്യം ജോൺ, ഷിബു ബഷീർ, രാധാകൃഷ്ണൻ നായർ, മണികണ്ഠൻ കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.