വയനാട് ദുരന്തം: സംസ്കൃതി ബഹ്റൈൻ ഒരു വീട് വെച്ച് നൽകും
text_fieldsമനാമ: വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും, ദുരന്തത്തിൽ അകപ്പെട്ടവർക്ക് ഐക്യദാർഢ്യം അറിയിക്കാനും സംസ്കൃതി ബഹ്റൈൻ അനുശോചന യോഗം സംഘടിപ്പിച്ചു. വ്യത്യസ്ത രംഗങ്ങളിലെ പ്രമുഖരും അംഗങ്ങളും പങ്കെടുത്തു.
പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സന്തോഷ്, ഹരീഷ് നായർ, ബാലചന്ദ്രൻ കൊന്നക്കാട്, ഗണേഷ് നമ്പൂതിരി, സോവിച്ചൻ ചെന്നാട്ടുശ്ശേരി, അജികുമാർ, സിജുകുമാർ എന്നിവർ അനുശോചനം രേഖപ്പെടുത്തി. രജീഷ് ടി. ഗോപാൽ സ്വാഗതവും, രഞ്ജിത്ത് പാറക്കൽ നന്ദിയും രേഖപ്പെടുത്തി. ഈ ദുരന്തത്തിൽ സഹജീവികൾക്കൊപ്പം നിലകൊള്ളുന്നതിന്റെ ഭാഗമായി സംസ്കൃതി ബഹ്റൈൻ ഒരു ദുരിതബാധിത കുടുംബത്തിന് സാന്ത്വനമായി വീട് വെച്ച് നൽകാൻ തീരുമാനമെടുത്തു.
ഇതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിനായി പ്രത്യേക സമിതിയും രൂപവത്കരിച്ചു. പ്രതികൂല കാലാവസ്ഥയിലും വയനാട്ടിൽ എത്തി ഒരേ മനസ്സോടെ കൈകോർത്തുപിടിച്ച് സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാവരെയും സംസ്കൃതി അഭിനന്ദിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.