ചരിത്രത്തിൽനിന്ന് പാഠമുൾക്കൊണ്ട് മുന്നേറണം -സലീം മമ്പാട്
text_fieldsമനാമ: ചരിത്രത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടു മാത്രമേ ഏതൊരു പ്രസ്ഥാനത്തിനും മുന്നോട്ടുപോകാൻ കഴിയൂവെന്ന് പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ സലീം മമ്പാട് അഭിപ്രായപ്പെട്ടു.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സക്രിയമായി സമൂഹത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന ഏതൊരു ആദർശ പ്രസ്ഥാനത്തിനും തങ്ങളുടെ നിലപാടുകൾ കൃത്യപ്പെടുത്തേണ്ടതുണ്ട്. വർത്തമാനകാലത്തെ മാത്രം മുന്നിൽ വെച്ചുകൊണ്ട് നയനിലപാടുകൾ രൂപവത്കരിക്കാൻ സാധിക്കുകയില്ല. രാജ്യത്തിന്റെയും താൻ ജീവിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെയും ഗതകാല ചരിത്ര സംഭവങ്ങളെക്കൂടി നിർധാരണം ചെയ്യൽ അനിവാര്യമാണ്. ധാർമികത കൈമുതലാക്കി പ്രവർത്തിക്കുമ്പോഴാണ് സമൂഹത്തിൽ കൂടുതൽ സ്വാധീനം ചെലുത്താൻ സാധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ച സംഗമത്തിൽ ജനറൽ സെക്രട്ടറി എം. അബ്ബാസ്, വൈസ് പ്രസിഡന്റുമാരായ ജമാൽ ഇരിങ്ങൽ, എം.എം. സുബൈർ, സെക്രട്ടറി യൂനുസ് രാജ് എന്നിവർ സംസാരിച്ചു. അബ്ദുൽ ഹഖ്, മൂസ കെ. ഹസൻ, ജലീൽ മുട്ടിക്കൽ, അഷ്റഫ് അലി, സമീർ ഹസൻ, അഹമ്മദ് റഫീഖ്, ബുഷ്റ അഷ്റഫ്, സഈദ റഫീഖ, ഫാത്തിമ സ്വാലിഹ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.