വെൽകെയർ റമദാൻ കനിവ് സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
text_fieldsമനാമ: പ്രവാസി വെൽഫെയറിന്റെ ജനസേവന വിഭാഗമായ വെൽകെയർ പ്രവാസി സമൂഹത്തിലെ ചെറിയ വരുമാനക്കാർക്കും സാധാരണ തൊഴിലാളികൾക്കും വേണ്ടി ‘റമദാൻ കനിവ്’ സേവനപ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. ബഹ്റൈനിലെ സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് വെൽകെയർ റമദാൻ കനിവ് കിറ്റുകൾ വിതരണം ചെയ്യുന്നത്.
റമദാൻ, ഇഫ്താർ കിറ്റുകൾ അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കാൻ ടീം വെൽകെയർ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39916500, 39132324, 35976986 നമ്പറുകളിൽ ബന്ധപ്പെടണം. കൺവീനർ മുഹമ്മദലി മലപ്പുറം, എക്സിക്യൂട്ടിവ് അംഗങ്ങളായ മൊയ്തു ടി.കെ, ബഷീർ വൈക്കിലശ്ശേരി, മുഹമ്മദ് അമീൻ, ഫസൽ റഹ്മാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.