ഓവർടൈം ജോലി ചെയ്താൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾ
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം
?ഡേ ഡ്യൂട്ടിക്ക് ശേഷം അത്യാവശ്യഘട്ടങ്ങളിൽ നൈറ്റ് ഡ്യൂട്ടി കൂടി എടുക്കേണ്ടിവരുന്നു. അങ്ങനെ വന്നാൽ പിറ്റേന്ന് രാവിലെ ഡ്യൂട്ടിക്ക് പോകേണ്ടത് ഉണ്ടോ? പോയില്ലെങ്കിൽ ശമ്പളം കട്ട് ചെയ്യാൻ പാടുണ്ടോ? അവധി ദിവസം ജോലി ചെയ്താൽ ഓവർടൈം ശമ്പളം 50ശതമാനം ആണോ ലഭിക്കുക. ഹെൽപ് ഡെസ്കിലൂടെ ഈ രണ്ടു ചോദ്യങ്ങൾക്കും ഉത്തരം നൽകണമെന്ന് അഭ്യർഥിക്കുന്നു- ഷീന
താങ്കളുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ തൊഴിൽ നിയമത്തിൽ വ്യക്തമായ വ്യവസ്ഥകൾ കാണുന്നില്ല. ഒരു തൊഴിലാളി, തൊഴിൽ സ്ഥലത്ത് 11 മണിക്കൂറിൽ കൂടുതൽ കാണരുതെന്നാണ് തൊഴിൽ നിയമത്തിൽ പറയുന്നത്. ചിലപ്പോൾ, തൊഴിലിന്റെ സ്വഭാവമനുസരിച്ച് ഇത് 12 മണിക്കൂർ വരെയാകാം. ചില പ്രത്യേക സാഹചര്യങ്ങളിൽ 24 മണിക്കൂർ തുടർച്ചയായി, ജോലി ചെയ്യേണ്ടി വരുകയാണെങ്കിൽ, അടുത്ത ദിവസം ശമ്പളത്തോടെ വിശ്രമം നൽകണം. ഇൗ കാര്യങ്ങളൊക്കെ കമ്പനിയുടെ ഇന്റേണൽ റെഗുലേഷൻ പ്രകാരമാണ് സാധാരണ ചെയ്യുന്നത്.
സാധാരണ ഗതിയിൽ ഒരുദിവസം എട്ടുമണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂറാണ് ജോലി സമയം. ഓവർടൈം കൂടി കണക്കാക്കിയാണ് ജോലി സമയം 11 മണിക്കൂറിൽ കൂടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ചയും മറ്റ് അവധി ദിനങ്ങളിലും തൊഴിൽ ചെയ്താൽ, ശമ്പളവും അതിന്റെ കൂടെ 150 ശതമാനം കൂടുതൽ ശമ്പളവും നൽകണം. അല്ലെങ്കിൽ വേറെ ഒരു അവധി നൽകണം. ഏത് വേണമെന്ന് തൊഴിലാളിക്ക് തീതുമാനിക്കാം. ഓവർടൈം കണക്കാക്കുന്നത് പകൽ സമയം ആണെങ്കിൽ (രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ) ശമ്പളവും അതിന്റെ കൂടെ 25 ശതമാനം അധിക ശമ്പളവും നൽകണം. രാത്രിയാണെങ്കിൽ (വൈകീട്ട് ഏഴുമുതൽ രാവിലെ ഏഴുവരെ) ശമ്പളവും അതിന്റെ കൂടെ 50 ശതമാനം അധിക ശമ്പളവും നൽകണം.പ്പിടാൻ പാടുള്ളൂ. ഏതെങ്കിലും വ്യവസ്ഥ നിയമവിരുദ്ധമാണെങ്കിൽ കരാറിൽ ഒപ്പിടരുത്.
ഇവിടെ വന്നിട്ട് തൊഴിൽ തർക്കങ്ങളിൽ ഏർപ്പെടുന്നതിലും നല്ലത് മുൻകൂട്ടി തന്നെ എല്ലാ വ്യവസ്ഥകളും കൃത്യമായി പറഞ്ഞു തീരുമാനിച്ചശേഷം ജോലിയിൽ പ്രവേശിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.