Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗോ​സി​യി​ൽ​നി​ന്ന്...

ഗോ​സി​യി​ൽ​നി​ന്ന് ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ എ​ന്ത് ചെ​യ്യ​ണം

text_fields
bookmark_border
madhyamam help desk
cancel
ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്​ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്​സാപ്​ നമ്പറിലോ സംശയങ്ങൾ അയക്കാം. ഇ​വി​ടെ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ നി​യ​മോ​പ​ദേ​ശ​മാ​യി ക​ണ​ക്കാ​ക്ക​രു​ത്. വ്യ​ക്​​ത​മാ​യ നി​യ​മോ​പ​ദേ​ശം ല​ഭി​ക്കാ​ൻ ഒ​രു ബ​ഹ്​​റൈ​നി അ​ഭി​ഭാ​ഷ​ക​നെ സ​മീ​പി​ക്ക​ണം.

?സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സി​ൽ​നി​ന്ന് (ഗോ​സി) ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്. അ​തി​ന്റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കേ​ണ്ട​ത് ആ​രാ​ണ്. മ​ര​ണം സം​ഭ​വി​ച്ചാ​ൽ മാ​ത്ര​മാ​ണോ ന​ഷ്ട​പ​രി​ഹാ​രം കി​ട്ടു​ക- ക​ബീ​ർ



സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സി​ൽ​നി​ന്ന് (ഗോ​സി) ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ താ​ഴെ​ പ​റ​യു​ന്ന രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം.

1. എ​ന്തെ​ങ്കി​ലും അ​പ​ക​ടം ന​ട​ന്നാ​ൽ ആ​ദ്യ​മാ​യി ഗോ​സി​യു​ടെ നി​ശ്ചി​ത ഫോ​റ​ത്തി​ലു​ള്ള അ​പേ​ക്ഷ, അ​പ​ക​ടം ന​ട​ന്ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ൽ​കി​യി​രി​ക്ക​ണം. സാ​ധാ​ര​ണ ഇ​ത് ചെ​യ്യു​ന്ന​ത് തൊ​ഴി​ലു​ട​മ​യാ​ണ്. ഈ ​കാ​ര്യം ചെ​യ്താ​ൽ മാ​ത്ര​മേ ഗോ​സി​യി​ൽ​നി​ന്ന് ന​ഷ്ട​പ​രി​ഹാ​ര​മോ ആ​നു​കൂ​ല്യ​മോ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​കൂ.

2. അം​ഗ​വൈ​ക​ല്യ​മാ​ണ് അ​പ​ക​ടം മൂ​ലം സം​ഭ​വി​ച്ച​തെ​ങ്കി​ൽ അ​തി​ന്റെ തോ​ത് തീ​രു​മാ​നി​ച്ച രേ​ഖ ന​ൽ​ക​ണം. ഇ​ത് ചി​കി​ത്സ​യെ​ല്ലാം ക​ഴി​ഞ്ഞ് മെ​ഡി​ക്ക​ൽ ക​മീ​ഷ​നാ​ണ് ന​ൽ​കു​ന്ന​ത്. അം​ഗ​വൈ​ക​ല്യ​ത്തി​ന്റെ തോ​ത​നു​സ​രി​ച്ച്, ഗോ​സി​യി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന ശ​മ്പ​ള​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ക. നി​ശ്ചി​ത തു​ക​യാ​ണ് വി​ദേ​ശ തൊ​ഴി​ലാ​ളി​ക്ക് ല​ഭി​ക്കു​ന്ന​ത്.

3. മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​വി​ടെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് ന​ൽ​കു​ന്ന​ത്. പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണ​വും മ​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മെ​ല്ലാം പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ ഇ​ത് ല​ഭി​ക്കൂ. ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു മു​മ്പ് ഇ​വി​ട​ത്തെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നും ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ​നി​ന്നും അ​റ്റ​സ്റ്റ് ​ചെ​യ്യ​ണം. എ​ന്നാ​ൽ മാ​ത്ര​മേ നാ​ട്ടി​ൽ ഇ​ത് സ്വീ​ക​രി​ക്കു​ക​യു​ള്ളൂ.

4. അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ ആ​രൊ​ക്കെ​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ (legal heir certificate) അ​ല്ലെ​ങ്കി​ൽ succession certificate or letter of administration. ആ​ദ്യ​ത്തെ legal heir certificate ന​ൽ​കു​ന്ന​ത് നാ​ട്ടി​ൽ ത​ഹ​സി​ൽ​ദാ​റാ​ണ്. succession certificate or letter of administration ഇ​വ​യെ​ല്ലാം ന​ൽ​കു​ന്ന​ത് കോ​ട​തി​യാ​ണ്. WILL ഉ​ണ്ടെ​ങ്കി​ൽ അ​ത് probate ചെ​യ്യു​ന്ന​തും കോ​ട​തി​യാ​ണ്. നാ​ട്ടി​ൽ​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന രേ​ഖ​ക​ൾ എ​ല്ലാം ത​ന്നെ അ​പ്പോ​സ്റ്റ്ൽ ചെ​യ്യ​ണം. അ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​യി​ലെ ബ​ഹ്റൈ​ൻ എം​ബ​സി അ​റ്റ​സ്റ്റ് ചെ​യ്യ​ണം.

5. പ​വ​ർ ഓ​ഫ് അ​റ്റോ​ണി: ഇ​വി​ടെ ഒ​രു അ​ഭി​ഭാ​ഷ​ക​ന്റെ പേ​രി​ൽ പ​വ​ർ ഓ​ഫ് അ​റ്റോ​ണി ന​ൽ​ക​ണം. ഇ​തും അ​പ്പോ​സ്റ്റ്ൽ ചെ​യ്യ​ണം. അ​ല്ലെ​ങ്കി​ൽ ബ​ഹ്റൈ​ൻ എം​ബ​സി അ​റ്റ​സ്റ്റ് ചെ​യ്യ​ണം.

6. ഓ​രോ അ​ന​ന്ത​രാ​വ​കാ​ശി​ക്കും ല​ഭി​ക്കു​ന്ന തു​ക തീ​രു​മാ​നി​ക്കു​ന്ന രേ​ഖ ന​ൽ​ക​ണം. അ​തു​പോ​​ലെ ഓ​രോ അ​ന​ന്ത​രാ​വ​കാ​ശി​ക​ളു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ളും.

7. എ​ല്ലാ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ​ക്കും​കൂ​ടി ല​ഭി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​രം ഒ​രാ​ൾ​ക്ക് ന​ൽ​കാ​ൻ സാ​ധി​ക്കും. അ​ങ്ങ​നെ​യാ​ണ് ചെ​യ്യു​ന്ന​തെ​ങ്കി​ൽ അ​തി​നു​ള്ള രേ​ഖ​യും ന​ൽ​ക​ണം.​ ഗോ​സി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന ഒ​രു അ​പ​ക​ട​ത്തി​ൽ​നി​ന്നു​ണ്ടാ​യ അം​ഗ​വൈ​ക​ല്യ​ത്തി​നോ മ​ര​ണ​ത്തി​നോ ന​ഷ്ട​പ​രി​ഹാ​രം ഗോ​സി​യി​ൽ​നി​ന്ന് ല​ഭി​ച്ചാ​ൽ പി​ന്നെ മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​​ളോ ന​ഷ്ട​പ​രി​ഹാ​ര​മോ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasigosiBahrainmadyamam help deskgulf madyamam
News Summary - What to do to benefit from Gosi
Next Story