Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ൻ​വെ​സ്റ്റ​ർ വി​സ...

ഇ​ൻ​വെ​സ്റ്റ​ർ വി​സ എ​ടു​ക്കാ​ൻ എ​ന്തുചെ​യ്യ​ണം

text_fields
bookmark_border
help desk
cancel
ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്​ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്​സാപ്​ നമ്പറിലോ സംശയങ്ങൾ അയക്കാം. ഇ​വി​ടെ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ നി​യ​മോ​പ​ദേ​ശ​മാ​യി ക​ണ​ക്കാ​ക്ക​രു​ത്. വ്യ​ക്​​ത​മാ​യ നി​യ​മോ​പ​ദേ​ശം ല​ഭി​ക്കാ​ൻ ഒ​രു ബ​ഹ്​​റൈ​നി അ​ഭി​ഭാ​ഷ​ക​നെ സ​മീ​പി​ക്ക​ണം

?ഇ​ൻ​വെ​സ്റ്റ​ർ വി​സ എ​ടു​ക്കു​ന്ന​തി​ന്റെ ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കാ​മോ. അ​തി​ന് എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത് -ടോ​മി

ഇ​ൻ​വെ​സ്റ്റ​ർ വി​സ ര​ണ്ടു രീ​തി​യി​ൽ എ​ടു​ക്കാം:

1. എ​ൽ.​എം.​ആ​ർ.​എ മു​ഖേ​ന.

2. ഇ​മി​ഗ്രേ​ഷ​നി​ൽ നി​ന്നും.

1എ​ൽ.​എം.​ആ​ർ.​എ മു​ഖേ​ന

സ്വ​ന്തം പേ​രി​ൽ ഒ​രു ക​മ്പ​നി​യി​ൽ ഷെ​യ​ർ ​ഉ​ണ്ടെ​ങ്കി​ൽ എ​ൽ.​എം.​ആ​ർ.​എ​യി​ൽ നി​ന്ന് ഇ​ൻ​വെ​സ്റ്റ​ർ വി​സ ല​ഭി​ക്കും. അ​തി​നു​ള്ള അ​പേ​ക്ഷ എ​ൽ.​എം.​ആ​ർ.​എ വെ​ബ്സൈ​റ്റ് മു​ഖേ​ന സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യും. അ​പേ​ക്ഷ​യു​ടെ കൂ​ടെ താ​ഴെ​പ്പ​റ​യു​ന്ന ​രേ​ഖ​ക​ളും ന​ൽ​ക​ണം.

a. കു​റ​ഞ്ഞ​ത് ആ​റു മാ​സ​ത്തെ കാ​ലാ​വ​ധി​യു​ള്ള പാ​സ്​​പോ​ർ​ട്ട് കോ​പ്പി.

b. സി.​പി.​ആ​ർ കോ​പ്പി

c. ക​മ്പ​നി​യു​ടെ സി.​ആ​റി​ന്റെ​യേും അ​തി​ന്റെ എ​ക്സ്ട്രാ​റ്റി​ന്റെ​യും കോ​പ്പി​ക​ൾ. ഇ​ത് ക​മ്പ​നി​യി​ൽ ഷെ​യ​ർ ​ഉ​ണ്ടെ​ന്ന് തെ​ളി​യി​ക്കാ​നാ​ണ്.

d. വേ​റെ ക​മ്പ​നി​യി​ൽ ഇ​പ്പോ​ൾ ജോ​ലി ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ അ​വ​രു​ടെ ഓ​ൺ​ലൈ​ൻ അ​പ്രൂ​വ​ൽ അ​ല്ലെ​ങ്കി​ൽ നോ ​ഒ​ബ്ജ​ക്ഷ​ൻ അ​ല്ലെ​ങ്കി​ൽ നി​ല​വി​ലെ വി​സ റ​ദ്ദ് ചെ​യ്തു എ​ന്ന​തി​ന്റെ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം.

e. വേ​റെ എ​ന്തെ​ങ്കി​ലും രേ​ഖ​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​തും ന​ൽ​ക​ണം. ഈ ​വി​സ സാ​ധാ​ര​ണ എ​ൽ.​എം.​ആ​ർ.​എ വി​സ പോ​ലെ ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കാ​ണ് ന​ൽ​കു​ന്ന​ത്. സാ​ധാ​ര​ണ വി​സ​ക്ക് ന​ൽ​കു​ന്ന ഫീ​സ് ഇ​തി​നും ന​ൽ​ക​ണം. മാ​സം തോ​റും ന​ൽ​കു​ന്ന ഫീ​സും എ​ൽ.​എം.​ആ​ർ.​എ​യി​ൽ ന​ൽ​ക​ണം. ഇ​ൻ​വെ​സ്റ്റ​ർ വി​സ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ് ബാ​ധ​ക​മ​ല്ല.

2. ഇ​മി​ഗ്രേ​ഷ​ൻ ഇ​ൻ​വെ​സ്റ്റ​ർ വി​സ

ഇ​മി​ഗ്രേ​ഷ​നി​ൽ നി​ന്നും നേ​രി​ട്ട് ഇ​ൻ​വെ​സ്റ്റ​ർ വി​സ ല​ഭി​ക്കും. താ​ങ്ക​ൾ​ക്ക് ഒ​രു ക​മ്പ​നി​യി​ൽ മി​നി​മം 1,00,000 ദീ​നാ​റി​ന്റെ ഷെ​യ​ർ സ്വ​ന്തം പേ​രി​ൽ ഉ​ണ്ടെ​ങ്കി​ൽ ഇ​ൻ​വെ​സ്റ്റ​ർ വി​സ ല​ഭി​ക്കും. മു​ക​ളി​ൽ പ​റ​ഞ്ഞ രേ​ഖ​ക​ൾ എ​ല്ലാം ഇ​വി​ടെ​യും ന​ൽ​ക​ണം. അ​തു​പോ​ലെ സി.​ഐ.​ഡി ക്ലി​യ​റ​ൻ​സും ന​ൽ​ക​ണം.

ഈ ​വി​സ 10 വ​ർ​ഷ​ത്തേ​ക്ക് വ​രെ ല​ഭി​ക്കും. അ​തു​പോ​ലെ ഈ ​രീ​തി​യി​ലു​ള്ള വി​സ​ക്ക് എ​ൽ.​എം.​ആ​ർ.​എ നി​യ​മ​ങ്ങ​ളും ​GOSI റൂ​ളു​ക​ളും ബാ​ധ​ക​മ​ല്ല. ഇ​തി​നെ​പ്പ​റ്റി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​ന് ഒ​രു ബ​ഹ്റൈ​നി എ​ൽ.​എം.​ആ​ർ.​എ ഏ​ജ​ന്റി​നെ സ​മീ​പി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamHelp DeskBahrain NewsInvestor Visa
News Summary - What to do to get investor visa
Next Story