ഗൾഫ് എയറിനു കീഴിൽ പുതിയ ബജറ്റ് എയർലൈൻ വരുമോ?; നിർേദശവുമായി എം.പിമാർ
text_fieldsമനാമ: ഗൾഫ് എയർ ഗ്രൂപ് ഹോൾഡിങ് കമ്പനിക്ക് (ജി.എഫ്.ജി) കീഴിൽ പുതിയ ബജറ്റ് എയർലൈൻ വരാൻ നിർദേശം സമർപ്പിച്ചിരിക്കുകയാണ് ഒരുകൂട്ടം എം.പിമാർ. ജി.സി.സിയിലുടനീളം നിരവധി വിമാനക്കമ്പനികൾ ഇതിനകം ബജറ്റ് എയർലൈൻ സർവിസ് നടത്തുന്നുണ്ട്. ചെലവുകുറഞ്ഞ എയർലൈനിന് നിരവധി ആവശ്യക്കാരുണ്ട്. അതോടൊപ്പം വിശ്വസനീയതയും അവർ ആഗ്രഹിക്കുന്നു.
അതുകൊണ്ടുതന്നെ ഗൾഫ് എയർ ബജറ്റ് എയർൈലൻ കൂടി തുടങ്ങിയാൽ അത് ഉപഭോക്താക്കളുടെ ശൃംഖല വിശാലമാക്കാൻ സാധിക്കുമെന്നും എം.പിമാർ ചൂണ്ടിക്കാട്ടുന്നു. ബഹ്റൈനിന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിന് പകരമായിട്ടല്ല ഇതിനെ കാണുന്നതെന്ന് ഖാലിദ് ബു ഒങ്ക് എം.പി പറഞ്ഞു. ജി.എഫ്.ജിയിൽ ഗൾഫ് എയറും ബഹ്റൈൻ എയർപോർട്ട് കമ്പനിയും ഗൾഫ് ഏവിയേഷൻ അക്കാദമിയും ഉൾപ്പെടുന്നു.
ജി.സി.സി രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ബജറ്റ് എയർലൈനുകൾക്ക് നിരവധി ഉപഭോക്താക്കളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഗൾഫ് എയർ പത്തു പുതിയ എയർ ക്രാഫ്റ്റുകൾ വാങ്ങിയിരുന്നു. ആധുനികവത്ക്കരണവും പുതിയ സാങ്കേതികവിദ്യകളും സ്വായത്തമാക്കാൻ ഗൾഫ് എയർ മുന്നിലാണ്. യാത്രയിലുടനീളം ‘ഫാല്‍ക്കണ്‍ വൈ-ഫൈ’ എന്നപേരില്‍ കോംപ്ലിമെന്ററി ഇന്‍-ഫ്ലൈറ്റ് വൈ-ഫൈ ഗള്‍ഫ് എയര്‍ യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്.
ഇ-മെയില്‍, ചാറ്റ്, ബ്രൗസിങ് എന്നിവ ഇതിലൂടെ സാധ്യമാണ്. യാത്രയിലുടനീളം ജോലിയില്‍ ഏര്‍പ്പെടാനും പ്രിയപ്പെട്ടവരുമായി ബന്ധം നിലനിര്‍ത്താനും വിനോദ പരിപാടികള്‍ ആസ്വദിക്കാനും ഇതിലൂടെ സാധിക്കും. ബോയിങ് 787-ഡ്രീം ലൈനര്‍, എയര്‍ബസ് A321neo വിമാനങ്ങളില്‍ ഈ സൗകര്യം ലഭ്യമാണ്. സിനിമകളും മറ്റ് ടി.വി ഷോകളും സീറ്റിനു മുന്നിലുള്ള സ്ക്രീനിലൂടെ ആസ്വദിക്കാനുള്ള സൗകര്യം നിലവില്‍ വിമാനങ്ങളില്‍ ലഭ്യമാണ്. എന്നാല്‍ എല്ലാ രാജ്യങ്ങളിലേക്കുമുള്ള സര്‍വിസുകളില്‍ സൗജന്യ വൈ-ഫൈ സേവനം ലഭ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.