ആരോഗ്യ മേഖലയിൽ യമനുമായി സഹകരിക്കും -മന്ത്രി
text_fieldsമനാമ: ആരോഗ്യ രംഗത്ത് യമനുമായി സഹകരിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ വ്യക്തമാക്കി.
യമൻ ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി അഹ്മദ് അൽ കമാലിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവർ. ബഹ്റൈനിൽ ആരംഭിച്ച ജി.സി.സി മന്ത്രിതല സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. കോവിഡുമായി ബന്ധപ്പെട്ട് ബഹ്റൈൻ സ്വീകരിച്ച നടപടികൾ ആരോഗ്യ മന്ത്രി വിശദീകരിച്ചു. കൂടിക്കാഴ്ചയിൽ ബഹ്റൈനിലെ യമൻ അംബാസഡർ ഡോ. അലി അൽ അഹ്മദി, ആരോഗ്യ മന്ത്രാലയത്തിലെ പൊതു ആരോഗ്യകാര്യ അസി. അണ്ടർ സെക്രട്ടറി ഡോ. മർയം അൽ ഹാജിരി എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.