30 വർഷം ജോലി ചെയ്താൽ ആനുകൂല്യം കിട്ടുമോ?
text_fields? 28 വർഷമായി ഞാൻ ഒരു ടയർ ഷോപ്പിൽ ജോലി ചെയ്യുന്നു. രണ്ടു വർഷത്തിനുശേഷം ജോലി ഉപേക്ഷിച്ച് മടങ്ങാനാണ് പ്ലാൻ. എനിക്ക് എന്തെങ്കിലും ആനുകൂല്യം കിട്ടുമോ? ഞാൻ എന്തുചെയ്യണം?
(ഒരു വായനക്കാരൻ)
തൊഴിൽ നിയമപ്രകാരം താങ്കൾ പിരിഞ്ഞുപോകുമ്പോൾ 30 വർഷത്തെ leaving indemnity ലഭിക്കണം. ആദ്യത്തെ മൂന്നു വർഷം ഒരു വർഷത്തിന് 15 ദിവസം വീതവും പിന്നീടുള്ള 27 വർഷത്തിന് ഓരോ വർഷവും ഒരുമാസത്തെ ശമ്പളവും ലഭിക്കാൻ അർഹതയുണ്ട്. അങ്ങനെ ഇരുപത്തിയെട്ടര മാസത്തെ ബേസിക് സാലറി ലഭിക്കണം. ഈ വകയിൽ എന്തെങ്കിലും പണം തന്നിട്ടുണ്ടെങ്കിൽ അതിന്റെ ബാക്കി പണം തന്നിരിക്കണം. ആളുകളുടെ പരിഞ്ഞുപോകുന്ന ദിവസംവരെയുള്ള ശമ്പളവും ലീവ് ബാക്കി ഉണ്ടെങ്കിൽ അതിന്റെ പണവും ലഭിക്കണം.
ഇവയൊന്നും നൽകിയില്ലെങ്കിൽ കോടതിയിൽ പരാതി നൽകാം. കോടതിയിൽ പരാതി ഇവിടെനിന്ന് പോയിക്കഴിഞ്ഞശേഷം കൊടുത്താലും മതി. പക്ഷേ, ഒരുവർഷത്തിനകം കൊടുക്കണം. പോകുന്നതിന് മുമ്പ് ഒരു ബഹ്റൈൻ അഭിഭാഷകന്റെ പവർഓഫ് അറ്റോർണി നൽകണം. അതിനു സാധിക്കുന്നില്ലെങ്കിൽ നാട്ടിൽ പോയ ശേഷം പവർഓഫ് അറ്റോർണി കൊടുത്താലും മതി.
? ഒരു കടയിൽ വിസയില്ലാതെ ജോലിചെയ്യുന്ന സമയത്ത് എൽ.എം.ആർ.എ പിടിച്ചാൽ എന്താണ് ചെയ്യാൻ സാധിക്കുക. കടക്ക് 1000 ദിനാർ പിഴ നൽകി. എന്റെ പേരിൽ കോടതിയിൽ കേസുണ്ടെന്ന് എൽ.എം.ആർ.എയിൽനിന്ന് അറിയാൻ സാധിച്ചു.
(ഒരു വായനക്കാരൻ)
താങ്കളുടെ കേസ് കോടതിയിൽ തീർപ്പാക്കുവാൻ കുറഞ്ഞത് ആറുമാസമെങ്കിലും എടുക്കും. അതിന് മുമ്പേ താങ്കളുടെ വിസ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ പേരിലോ, മറ്റേതെങ്കിലും സ്ഥാപനത്തിന്റെ പേരിലോ മാറ്റണം. അല്ലാത്തപക്ഷം, കേസ് നടത്താൻ ഒരു ബഹ്റൈൻ അഭിഭാഷകനെ നിയമിക്കണം. എൽ.എം.ആർ.എ പിടിച്ചാൽ സാധാരണ പിഴയും പിന്നെ കയറ്റിവിടാനുള്ള ഉത്തരവുമാണ് കോടതി നൽകുക. അതിനുമുമ്പേ വിസയുടെ കാര്യം ശരിയായാൽ, കയറ്റിവിടാനുള്ള ഉത്തരവ് മാറ്റിയെടുക്കാൻ സാധിക്കും. ഏതെങ്കിലും ഒരു ബഹ്റൈൻ അഭിഭാഷകന്റെ അഭിപ്രായംകൂടി അറിയുന്നത് നല്ലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.