അന്താരാഷ്ട്ര ടൂറിസം രംഗത്ത് സാന്നിധ്യം വർധിപ്പിക്കും –മന്ത്രി
text_fieldsമനാമ: ലോക ടൂറിസം സംഘടന(ഡബ്ല്യു.ടി.ഒ)യിലൂടെ അന്താരാഷ്ട്ര വിനോദ സഞ്ചാര രംഗത്ത് സാന്നിധ്യവും സ്വാധീനവും വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബഹ്റൈൻ എന്ന് വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രിയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ചെയർമാനുമായ സായിദ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഡബ്ല്യു.ടി.ഒ എക്സിക്യൂട്ടിവ് കൗൺസിലിെൻറ 115ാമത് യോഗത്തിൽ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മഡ്രിഡിൽ നടക്കുന്ന യോഗത്തിൽ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി സി.ഇ.ഒ ഡോ. നാസർ ഖഅദിയാണ് ബഹ്റൈനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്. ഓപറേറ്റർമാരുമായി സഹകരിച്ചും ആകർഷകമായ അടിസ്ഥാന സൗകര്യം ഒരുക്കിയും വിനോദ സഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യമാണ് ബഹ്റൈനിേൻറത്.
മറ്റ് രാജ്യങ്ങളുമായി ഈ അനുഭവങ്ങൾ പങ്കുവെക്കാൻ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി സന്നദ്ധമാണ്. പൊതുവായ അനുഭവങ്ങൾ കൈമാറുന്നതിലൂടെ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. കോവിഡ് പ്രതിരോധ വാക്സിനേഷൻ ഊർജിതമാക്കിയതും യാത്ര നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും രാജ്യത്തെ വിനോദ സഞ്ചാരമേഖലക്ക് ഉണർവ് പകർന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.