Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസം​ഘ​ർ​ഷ​ങ്ങ​ൾ...

സം​ഘ​ർ​ഷ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കും -ഹ​മ​ദ് രാ​ജാ​വ്

text_fields
bookmark_border
meeting
cancel
camera_alt

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യെ ഹ​മ​ദ് രാ​ജാ​വ് സ്വീ​ക​രി​ക്കു​ന്നു

-മ​നാ​മ: മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ ത​ട​യാ​നും ക്ഷേ​മ​വും വി​ക​സ​ന​വും ഉ​റ​പ്പാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള എ​ല്ലാ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ശ്ര​മ​ങ്ങ​ൾ​ക്കും ബ​ഹ്‌​റൈ​ൻ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ. ഗ​സ്സ​യി​ൽ ശാ​ശ്വ​ത​മാ​യ വെ​ടി​നി​ർ​ത്ത​ൽ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ക​ത​യാ​ണ്.

ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ശാ​ശ്വ​ത സ​മാ​ധാ​നം കൈ​വ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണം. ലെ​ബ​നാ​നി​ന്റെ പ​ര​മാ​ധി​കാ​ര​വും സ്വാ​ത​ന്ത്ര്യ​വും സം​ര​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​​പ്പെ​ട്ടു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യെ സാ​ഖീ​ർ കൊ​ട്ടാ​ര​ത്തി​ൽ സ്വീ​ക​രി​ച്ച വേ​ള​യി​ലാ​ണ് ഹ​മ​ദ് രാ​ജാ​വ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും യു​വ​ജ​ന​കാ​ര്യ​ങ്ങ​ൾ​ക്കു​മു​ള്ള രാ​ജാ​വി​ന്റെ പ്ര​തി​നി​ധി ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ, സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് പ്ര​ഥ​മ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ, റോ​യ​ൽ കോ​ർ​ട്ട് മി​നി​സ്റ്റ​ർ ശൈ​ഖ് സ​ൽ​മാ​ൻ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

യോ​ഗം പ്രാ​ദേ​ശി​ക കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യും രാ​ജ്യം എ​ല്ലാ മേ​ഖ​ല​ക​ളി​ലും കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്തു. പു​തി​യ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും ച​ർ​ച്ച ന​ട​ന്നു.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന വ​ള​ർ​ച്ച​ക്ക് അ​നു​സൃ​ത​മാ​യി പൗ​ര​ന്മാ​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ൽ കി​രീ​ടാ​വ​കാ​ശി​യു​ടെ അ​ർ​പ്പ​ണ​മ​നോ​ഭാ​വ​ത്തി​ൽ ഹ​മ​ദ് രാ​ജാ​വ് അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Will support efforts to eliminate conflicts - Hamad King
Next Story