Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ൽ​പ​ത്രം...

വി​ൽ​പ​ത്രം എ​ഴു​തു​ന്ന​വ​ർ അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

text_fields
bookmark_border
help desk
cancel

1. ബാ​ങ്ക് ​നി​ക്ഷേ​പം, ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​ക​ൾ, ഷെ​യ​ർ ട്രേ​ഡി​ങ് അ​ക്കൗ​ണ്ടു​ക​ൾ, ഇ​വ​യി​ലെ​ല്ലാം നാ​ട്ടി​ലെ നി​യ​മ​പ്ര​കാ​രം നോ​മി​നേ​ഷ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കും. അ​ങ്ങ​നെ നോ​മി​നേ​ഷ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള വ​സ്തു​വ​ക​ക​ളും അ​ക്കൗ​ണ്ടു​ക​ളും വി​ൽ​പ​ത്ര​ത്തി​ൽ ചേ​ർ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. നോ​മി​നേ​ഷ​ൻ പ്ര​കാ​രം അ​തി​ന്റെ ഉ​ട​മ മ​ര​ണ​പ്പെ​ടു​മ്പോ​ൾ അ​തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന നോ​മി​നി​ക്ക് അ​ത് ല​ഭി​ക്കും. അ​ഥ​വാ ഇ​വ​യെ​ല്ലാം വി​ൽ​പ​ത്ര​ത്തി​ൽ ചേ​ർ​ക്കു​ക​യാ​ണെ​ങ്കി​ൽ വ​ള​രെ വ്യ​ക്ത​മാ​യി നോ​മി​നേ​ഷ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും നോ​മി​നി​ക്ക് ആ ​തു​ക ല​ഭി​ക്കു​മ്പോ​ൾ ഏ​ത് രീ​തി​യി​ൽ മ​റ്റു​ള്ള​വ​ർ​ക്ക​ത് ന​ൽ​ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്ക​ണം.

2. വി​ൽ​പ​ത്രം എ​ഴു​തു​ന്ന വ്യ​ക്തി​യു​ടെ സ്വ​ന്തം പേ​രി​ലു​ള്ള വ​സ്തു​വ​ക​ക​ൾ മാ​ത്ര​മേ വി​ൽ​പ​ത്ര​ത്തി​ൽ ചേ​ർ​ക്കാ​വൂ. ജോ​യ​ന്റ് ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്തു​വാ​ണെ​ങ്കി​ൽ വി​ൽ​പ​ത്രം എ​ഴു​തു​ന്ന വ്യ​ക്തി​യു​ടെ ഷെ​യ​ർ മാ​ത്ര​മേ വി​ൽ​പ​ത്ര​ത്തി​ൽ ചേ​ർ​ക്കാ​വൂ. അ​താ​യ​ത് ര​ണ്ടു​പേ​രു​ടെ പേ​രി​ലു​ള്ള വ​സ്തു​വാ​ണെ​ങ്കി​ൽ എ​ഴു​തു​ന്ന വ്യ​ക്തി​ക്ക് അ​വ​കാ​ശ​മു​ള്ള പ​കു​തി വ​സ്തു മാ​ത്ര​മേ വി​ൽ​പ​ത്ര​ത്തി​ൽ ചേ​ർ​ക്കാ​വൂ.

3. പ​ല രാ​ജ്യ​ങ്ങ​ളി​ലു​ള്ള വ​സ്തു​വ​ക​ക​ളാ​ണെ​ങ്കി​ൽ പ്ര​ത്യേ​കം പ്ര​ത്യേ​കം വി​ൽ​പ​ത്ര​ങ്ങ​ൾ എ​ഴു​താ​ൻ സാ​ധി​ക്കും. ബ​ഹ്റൈ​നി​ലു​ള്ള വ​സ്തു​വ​ക​ക​ൾ​ക്കു​വേ​ണ്ടി ഇ​വി​ടെ ഒ​രു വി​ൽ​പ​ത്രം ഉ​ണ്ടാ​ക്കു​ക. ഇ​ന്ത്യ​യി​ലു​ള്ള വ​സ്തു​വ​ക​ക​ൾ​ക്കു​വേ​ണ്ടി ഇ​ന്ത്യ​യി​ൽ വി​ൽ​പ​​ത്രം എ​ഴു​തു​ക. ഇ​ങ്ങ​നെ ചെ​യ്യു​മ്പോ​ൾ വി​ൽ​പ​ത്രം ഇ​വി​ടെ​യു​ള്ള വ​സ്തു​വ​ക​ക​ൾ​ക്കു​വേ​ണ്ടി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി എ​ഴു​ത​ണം.

4. ബ​ഹ്റൈ​നി​ൽ ഇ​വി​ട​ത്തെ രീ​തി​ക​ൾ പാ​ലി​ച്ച് വി​ൽ​പ​ത്രം എ​ഴു​താ​ൻ സാ​ധി​ക്കും. അ​ത് നോ​ട്ട​റി അ​റ്റ​സ്റ്റ് ചെ​യ്യ​ണം. ഇ​തി​നെ​പ്പ​റ്റി കൂ​ടു​ത​ൽ അ​റി​യ​ണ​മെ​ങ്കി​ൽ ഒ​രു ബ​ഹ്റൈ​നി അ​ഭി​ഭാ​ഷ​ക​നെ കാ​ണ​ണം. അ​തു​പോ​ലെ ഇ​ന്ത്യ​യി​ലെ വ​സ്തു​വ​ക​ക​ൾ​ക്കു​വേ​ണ്ടി ഇ​വി​ടെ​നി​ന്ന് വി​ൽ​പ​ത്രം എ​ഴു​തു​ക​യാ​ണെ​ങ്കി​ൽ അ​ത് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ​നി​ന്ന് അ​റ്റ​സ്റ്റ് ചെ​യ്യു​വാ​ൻ സാ​ധി​ക്കും.

5. ജീ​വി​ച്ചി​രി​ക്കു​ന്ന വ്യ​ക്തി​യു​ടെ പേ​രി​ൽ മാ​ത്ര​മേ വി​ൽ​പ​​ത്ര​പ്ര​കാ​രം വ​സ്തു​വ​ക​ക​ൾ ന​ൽ​കു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. അ​താ​യ​ത് എ​ഴു​തു​ന്ന വ്യ​ക്തി​യു​ടെ മ​ക​ന് ജ​നി​ക്കാ​നി​രി​ക്കു​ന്ന കു​ഞ്ഞി​ന്റെ പേ​രി​ൽ വി​ൽ​പ​ത്രം എ​ഴു​താ​ൻ സാ​ധി​ക്കു​ക​യി​ല്ല.

6. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​രു​ടെ​യെ​ങ്കി​ലും പേ​രി​ൽ എ​ന്തെ​ങ്കി​ലും വ​സ്തു​വ​ക​ക​ൾ വി​ൽ​പ​​​ത്ര​പ്ര​കാ​രം ന​ൽ​കു​ന്നു​വെ​ന്ന് വെ​ക്കു​ക. ഈ ​വ്യ​ക്തി പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ വി​ൽ​പ​​ത്ര​ത്തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന എ​ക്സി​ക്യൂ​ട്ട​ർ ആ ​വ​സ്തു സൂ​ക്ഷി​ക്ക​ണം. ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​മ്പേ ആ ​വ്യ​ക്തി മ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ എ​ക്സി​ക്യൂ​ട്ട​ർ ആ ​വ​സ്തു എ​ന്തു​ചെ​യ്യ​ണ​മെ​ന്നും വി​ൽ​പ​​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ക്ക​ണം.

ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്​ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്​സാപ്​ നമ്പറിലോ സംശയങ്ങൾ അയക്കാം. ഇ​വി​ടെ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ നി​യ​മോ​പ​ദേ​ശ​മാ​യി ക​ണ​ക്കാ​ക്ക​രു​ത്. വ്യ​ക്​​ത​മാ​യ നി​യ​മോ​പ​ദേ​ശം ല​ഭി​ക്കാ​ൻ ഒ​രു ബ​ഹ്​​റൈ​നി അ​ഭി​ഭാ​ഷ​ക​നെ സ​മീ​പി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpdeskBahrain News
News Summary - Things a Will Writer Should Know
Next Story