Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​നി​ൽ...

ബ​ഹ്റൈ​നി​ൽ മോ​ട്ടോ​സ്പോ​ട്ട് പ​രി​ശീ​ല​ന കേ​ന്ദ്രം ആ​രം​ഭി​ച്ച് വി​ൻ​ഫീ​ൽ​ഡ് റൈ​സി​ങ് സ്കൂ​ൾ

text_fields
bookmark_border
വി​ൻ​ഫീ​ൽ​ഡ് റൈ​സി​ങ് സ്കൂ​ളും ബ​ഹ്റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടും ചേ​ർ​ന്ന് മോ​ട്ടോ​സ്പോ​ട്ട്  പ​രി​ശീ​ല​ന സ്കൂ​ൾ ആരംഭിക്കുന്നതിന്‍റെ പ്രഖ്യാപന ചടങ്ങിൽ നിന്ന്
cancel
camera_alt

വി​ൻ​ഫീ​ൽ​ഡ് റൈ​സി​ങ് സ്കൂ​ളും ബ​ഹ്റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടും ചേ​ർ​ന്ന് മോ​ട്ടോ​സ്പോ​ട്ട് പ​രി​ശീ​ല​ന സ്കൂ​ൾ ആരംഭിക്കുന്നതിന്‍റെ പ്രഖ്യാപന ചടങ്ങിൽ നിന്ന്

മ​നാ​മ: വി​ൻ​ഫീ​ൽ​ഡ് റൈ​സി​ങ് സ്കൂ​ളും ബ​ഹ്റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടും ചേ​ർ​ന്ന് മോ​ട്ടോ​സ്പോ​ട്ട് പ​രി​ശീ​ല​ന സ്കൂ​ൾ ബ​ഹ്റൈ​നി​ൽ ആ​രം​ഭി​ച്ചു. ബി.​ഐ.​സി​ൽ ന​ട​ന്ന മോ​ട്ടോ​സ്പോ​ട്ട് മ​ത്സ​ര​ങ്ങ​ൾ​ക്കി​ടെ​യാ​യി​രു​ന്നു സ്കൂ​ളി​ന്‍റെ പ്ര​ഖ്യാ​പ​നം. മോ​ട്ടോ​സ്പോ​ട്ടി​ൽ ക​ഴി​വു​ള്ള ‍മി​ഡി​ൽ ഈ​സ്റ്റി​ലെ​യും ഏ​ഷ്യാ പ​സ​ഫി​ക് മേ​ഖ​ല​ക​ളി​ലെ​യും യു​വ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നും പ​രി​ശീ​ലി​പ്പി​ക്കാ​നും വി​ല​യി​രു​ത്താ​നു​മാ​ണ് സ്കൂ​ളി​ന്‍റെ ല‍ക്ഷ്യം. റേ​സി​ങ് താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ന് പ്ര​ശ​സ്തി നേ​ടി​യ ഫ്ര​ഞ്ച് സ്ഥാ​പ​ന​മാ​യ വി​ൻ​ഫീ​ൽ​ഡ് റൈ​സി​ങ് സ്കൂ​ൾ മി​ഡി​ൽ ഈ​സ്റ്റി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ​സ്ഥാ​പ​ന​മാ​ണ് ബ​ഹ്റൈ​നി​ൽ ആ​രം​ഭി​ച്ച​ത്.

മോ​ട്ടോ​സ്പോ​ട്ട് പ​രി​ശീ​ല​ന രം​ഗ​ത്ത് 60 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ൻ​ഫീ​ൽ​ഡ് റൈ​സി​ങ് സ്കൂ​ളി​ന് യൂ​റോ​പ്പി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​ശ​സ്തി​യു​ണ്ട്. 1960 മു​ത​ൽ 1990 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മാ​ത്രം 30ൽ​പ​രം ഫോ​ർ​മു​ല വ​ൺ ഡ്രൈ​വ​ർ​മാ​രെ സൃ​ഷ്ടി​ച്ചെ​ടു​ക്കാ​ൻ സ്കൂ​ളി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​തി​ൽ 10 ഗ്രാ​ൻ​ഡ് പ്രി​ക്സ് ജേ​താ​ക്ക​ളും ര​ണ്ട് ലോ​ക ചാ​മ്പ്യ​ന്മാ​രു​മ​ട​ങ്ങു​ന്നു എ​ന്ന​ത് സ്കൂ​ളി​ന്‍റെ പ്ര​ശ​സ്തി ഉ​യ​ർ​ത്തു​ന്നു. ഈ ​വ​ർ​ഷം ബ​ഹ്‌​റൈ​ൻ ഗ്രാ​ൻ​ഡ് പ്രി​ക്‌​സി​ന്‍റെ 20ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ബ​ഹ്‌​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ന് മോ​ട്ടോ​ർ​സ്‌​പോ​ർ​ട്‌​സ് രം​ഗ​ത്ത് മി​ഡി​ൽ ഈ​സ്റ്റി​ൽ വ​ലി​യൊ​രു വി​പ്ല​വം സൃ​ഷ്ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

വി​ൻ​ഫീ​ൽ​ഡ് റേ​സി​ങ് സ്കൂ​ളു​മാ​യി ചേ​ർ​ന്ന് ത​ൽ​പ​ര​രാ​യ യു​വ ഡ്രൈ​വ​ർ​മാ​രെ ക​ണ്ടെ​ത്തി മോ​ട്ടോ​ർ​സ്പോ​ട്ട് പ്ര​ഫ​ഷ​നു​ക​ളാ​ക്കു​ക എ​ന്ന​ത് ഈ​രം​ഗ​ത്തെ വ​ള​ർ​ച്ച​ക്കാ​യു​ള്ള ബ​ഹ്റൈ​ന്‍റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്. ക​ഴി​വു​ള്ള യു​വ ഡ്രൈ​വ​ർ​മാ​രെ ക​ണ്ടെ​ത്തു​ക​യും പ​രി​ശീ​ലി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ബ​ഹ്‌​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ലെ ഞ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ദൗ​ത്യം. ലോ​കെ​ത്തെ​വി​ടെ​യു​മു​ള്ള മോ​ട്ടോ​സ്പോ​ട്ട് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ത​ങ്ങ​ളു​ടെ വൈ​ദ​ഗ്ധ്യം പ​ങ്കി​ടു​ന്ന​തി​ൽ സ്കൂ​ളി​ന് സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്.

യൂ​റോ​പ്പി​ൽ മാ​ത്ര​മ​ല്ല, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​ൻ ഞ​ങ്ങ​ൾ എ​പ്പോ​ഴും ആ​ഗ്ര​ഹി​ക്കു​ന്നു. ബി.​ഐ.​സി​യു​ടെ ഇ​ട​പെ​ട​ലു​ക​ളാ​ണ് ഞ​ങ്ങ​ളെ യൂ​റോ​പ്പി​ന് പു​റ​ത്തേ​ക്ക് പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളാ​രം​ഭി​ക്കാ​ൻ ചി​ന്തി​പ്പി​ച്ച​തെ​ന്നും വി​ൻ​ഫീ​ൽ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഫ്രെ​ഡ​റി​ക് ഗാ​ർ​സി​യ പ​റ​ഞ്ഞു.

വി​ൻ​ഫീ​ൽ​ഡു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ യു​വ ഡ്രൈ​വ​ർ​മാ​രെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​ത് ബ​ഹ്റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ന്‍റെ പു​രോ​ഗ​തി​യാ​യി കാ​ണു​ന്നു. വൈ​വി​ധ്യ​മാ​ർ​ന്ന മോ​ട്ടോ​ർ​സ്‌​പോ​ർ​ട്ട് സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന സൗ​ക​ര്യ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ സ​ർ​ക്യൂ​ട്ടി​നു​ണ്ട്. വി​ൻ​ഫീ​ൽ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ, കാ​യി​ക​രം​ഗ​ത്തെ യു​വ ഡ്രൈ​വ​ർ​മാ​രു​ടെ വ​ള​ർ​ച്ച​ക​ളെ ഞ​ങ്ങ​ൾ പൂ​ർ​ണ​തോ​തി​ൽ പി​ന്തു​ണ​ക്കു​മെ​ന്നും വി​ൻ​ഫീ​ൽ​ഡു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മാ​ണെ​ന്നും ബ​ഹ്റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ട് ചീ​ഫ് കൊ​മോ​ഴ്സ്യ​ൽ ഓ​ഫി​സ​ർ ശ​രീ​ഫ് ആ​ൽ മ​ഹ്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsWinfield Rising SchoolMotoSpot training center
News Summary - Winfield Rising School opens MotoSpot training center in Bahrain
Next Story