Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ൻ​ഫ്രെ​ഡ് യാ​വി...

വി​ൻ​ഫ്രെ​ഡ് യാ​വി വ​നി​ത ലോ​ക അ​ത്‌​ല​റ്റ് ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ് പ​ട്ടി​ക​യി​ൽ

text_fields
bookmark_border
വി​ൻ​ഫ്രെ​ഡ് യാ​വി
cancel
camera_alt

വി​ൻ​ഫ്രെ​ഡ് യാ​വി

മ​നാ​മ: ബ​ഹ്‌​റൈ​ൻ കാ​യി​ക​താ​രം വി​ൻ​ഫ്രെ​ഡ് യാ​വി​യെ വ​നി​ത ലോ​ക അ​ത്‌​ല​റ്റ് ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡി​ന് നാ​മ​നി​ർ​ദേ​ശം ചെ​യ്തു. കാ​യി​ക​രം​ഗ​ത്തെ അ​ന്താ​രാ​ഷ്ട്ര ഭ​ര​ണ​സ​മി​തി​യാ​യ വേ​ൾ​ഡ് അ​ത്‌​ല​റ്റി​ക്‌​സാ​ണ് യാ​വി​യ​ട​ക്കം 11 കാ​യി​ക​താ​ര​ങ്ങ​ളെ ലോ​ക അ​ത്‌​ല​റ്റ് ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡി​ന് നി​ർ​ദേ​ശി​ച്ച​ത്.

വോ​ട്ടി​ങ്ങി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​സം​ബ​ർ 11ന് ​ജേ​താ​വി​നെ പ്ര​ഖ്യാ​പി​ക്കും. യു​ക്രെ​യ്‌​നി​ന്റെ യ​രോ​സ്‌​ലാ​വ മ​ഹു​ചി​ഖ്, ഇ​ത്യോ​പ്യ​യു​ടെ ടി​ജി​സ്റ്റ് അ​സെ​ഫ, ഗു​ദാ​ഫ് സെ​ഗേ, ജ​മൈ​ക്ക​യു​ടെ ഷെ​റി​ക്ക ജാ​ക്‌​സ​ൺ, കെ​നി​യ​യു​ടെ ഫെ​യ്ത്ത് കി​പ്യേ​ഗോ​ൺ, നെ​ത​ർ​ല​ൻ​ഡ്സി​ന്റെ ഫെം​കെ ബോ​ൾ, ഹ​റു വെ​ന​സു​ല റോ​ജാ​സ്, ജ​പ്പാ​ന്റെ കി​റ്റാ​ഗു​ച്ചി, സ്‌​പെ​യി​നി​ന്റെ മ​രി​യ പെ​ര​സ്, യു.​എ​സി​ലെ ഷാ​കാ​രി റി​ച്ചാ​ർ​ഡ്‌​സ​ൺ എ​ന്നി​വ​രാ​ണ് മ​റ്റ് നോ​മി​നി​ക​ൾ. ബു​ഡ​പെ​സ്റ്റി​ൽ ന​ട​ന്ന ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വ​നി​ത​ക​ളു​ടെ 3000 മീ​റ്റ​ർ സ്റ്റീ​പ്പി​ൾ ചേ​സി​ൽ വി​ൻ​ഫ്രെ​ഡ് യാ​വി ചാ​മ്പ്യ​നാ​യി​രു​ന്നു. ചൈ​ന​യി​ലെ ഹാ​ങ്‌​ചോ​വി​ൽ ന​ട​ന്ന 19ാമ​ത് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വി​ൻ​ഫ്രെ​ഡ് യാ​വി വ​നി​ത​ക​ളു​ടെ 1500 മീ​റ്റ​റി​ലും 3000 മീ​റ്റ​റി​ലും സ്വ​ർ​ണം നേ​ടി നാ​ടി​ന്റെ അ​ഭി​മാ​ന​മാ​യി​രു​ന്നു. ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 8:54.29 എ​ന്ന ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച സ​മ​യം കു​റി​ച്ചാ​ണ് യാ​വി വി​ജ​യി​ച്ച​ത്. യാ​വി​യു​ടെ ക​രി​യ​റി​ലെ മി​ക​ച്ച സ​മ​യം​കൂ​ടി​യാ​ണി​ത്. കെ​നി​യ​ൻ വം​ശ​ജ​യാ​ണ് വി​ൻ​ഫ്രെ​ഡ് യാ​വി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Winfred YaviWorld Female Athlete of the Year Award
News Summary - Winfred Yavi in the World Female Athlete of the Year Award List
Next Story