വിസ്ഡം ബഹ്റൈൻ - അൽ മന്നാഇ സെന്റർ പ്രവർത്തക സംഗമം
text_fieldsമനാമ: ദഅവാ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി വിസ്ഡം ബഹ്റൈൻ ചാപ്റ്റർ, അൽ മന്നാഇ സെന്ററുമായി (മലയാള വിഭാഗം) ചേർന്ന് പ്രവർത്തക സംഗമം സംഘടിപ്പിച്ചു. ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി രിസാലുദ്ദീൻ സ്വാഗതം പറഞ്ഞു. ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, ഷാഹുൽ ഹമീദ്, അബ്ദു ലത്വീഫ് സുല്ലമി, ബഷീർ പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു. മാറുന്ന സാഹചര്യത്തിൽ ദഅവ പ്രവർത്തനങ്ങളുടെ പ്രാധാന്യം എത്രമാത്രം ഉണ്ടെന്ന കാര്യം പ്രഭാഷകർ എടുത്തു പറഞ്ഞു. ഓർഗനൈസിങ് സെക്രട്ടറി ബിനു ഇസ്മായിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.