വിസ്ഡം ഓൺലൈൻ കോൺഫറൻസ്
text_fieldsമനാമ: നിർഭയ ജീവിതം സുരക്ഷിത സമൂഹം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഓൺലൈൻ കോൺഫറൻസ് ഏപ്രിൽ ഒന്നു മുതൽ നാലു വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി പ്രഖ്യാപിച്ചു. ഓൺലൈൻ കോൺഫറൻസിെൻറ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് അധ്യക്ഷതവഹിച്ചു. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, മുസ്ലീം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ്, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ മാസ്റ്റർ, കേരള പത്രപ്രവർത്തക യൂനിയൻ മുൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡൻറ് ഹാരിസ് കായക്കൊടി, വിസ്ഡം സ്റ്റുഡൻറ്സ് സംസ്ഥാന ജന. സെകട്ടറി കെ.പി. മുഹമ്മദ് ഷമീൽ, റഷീദ് കുട്ടമ്പൂർ, സി.പി. സലീം എന്നിവർ സംസാരിച്ചു. എല്ലാ ജി.സി.സി രാഷ്ട്രങ്ങളിലെയും വിസ്ഡം ഇസ്ലാമിക് ഓർഗനെഷൻ ഭാരവാഹികൾ പങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.