മീഡിയവണിനൊപ്പം: ഓൺലൈൻ സംഗമം
text_fieldsമനാമ: മീഡിയവൺ സംപ്രേഷണ വിലക്കിനെതിരെ ബഹ്റൈനിലെ പ്രേക്ഷകർ 'മീഡിയവണിനൊപ്പം' തലക്കെട്ടിൽ നടത്തിയ ഓൺലൈൻ സംഗമം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഭരണഘടന പൗരന്മാർക്ക് നൽകുന്ന മൗലികാവകാശങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണ് സംപ്രേഷണ വിലക്കെന്ന് സംഗമം ഉദ്ഘാടനം ചെയ്ത എൻ.കെ. പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു.
ഈ നീതികേടിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളാണ് പാർലമെന്റിനകത്തും പുറത്തും നടന്നുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങൾ നമ്മുടെ ജനാധിപത്യ സംവിധാനത്തെ അത്യന്തം അപകടകരമായ അവസ്ഥയിലേക്കായിരിക്കും കൊണ്ടെത്തിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈനിലെ വിവിധ സംഘടനാ നേതാക്കളും മാധ്യമ പ്രവർത്തകരും സാമൂഹിക, കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ബഹുജനങ്ങളും പങ്കെടുത്ത പരിപാടിയിൽ മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഈ നടപടിയെ അപലപിക്കുകയും മീഡിയവണിനോട് ഐക്യപ്പെടുന്നതായി അറിയിക്കുകയും ചെയ്തു.
പത്ത് വർഷത്തോളം പ്രവർത്തിച്ച മീഡിയവണിനെതിരെ ഇതുവരെ ഉയർന്നുവന്നിട്ടില്ലാത്ത ദേശസുരക്ഷാ പ്രശ്നങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ചാനൽ അധികൃതരെ അറിയിക്കാനുള്ള ബാധ്യത സർക്കാറിനുണ്ട്.
സംപ്രേഷണ വിലക്കിനെതിരെ മുഴുവൻ മതേതര, ജനാധിപത്യ വിശ്വാസികളുടെയും യോജിച്ചുള്ള മുന്നേറ്റമാണ് വേണ്ടത്. സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്കും അവഗണിക്കപ്പെടുന്നവർക്കും വേണ്ടി കാഴ്ചയില്ലാത്തവരുടെ കാഴ്ചയും കേൾവിയില്ലാത്തവരുടെ കേൾവിയുമാണ് ചാനൽ നിരോധനത്തിലൂടെ ഇല്ലാതാക്കാൻ അധികാരികൾ ശ്രമിക്കുന്നത്. വിയോജിപ്പുകൾ ഉൾക്കൊള്ളുന്ന സംവാദാത്മക ജനാധിപത്യവ്യവസ്ഥിതിയിൽനിന്നും വഴിമാറി വിയോജിപ്പുകളെ വിലക്കേർപ്പെടുത്തി ഇല്ലാതാക്കാനാണ് ഫാഷിസ്റ്റ് ശക്തികൾ ശ്രമിക്കുന്നത്. സർക്കാറുകളുടെ താൽപര്യങ്ങൾക്കൊപ്പം നിൽക്കാത്തവരെ നിരോധനത്തിലൂടെ ഇല്ലാതാക്കാനുള്ള ശ്രമം ഒരിക്കലും ന്യായീകരിക്കപ്പെടാൻ പാടില്ല.
രാജ്യത്തെ പത്രമാധ്യമങ്ങളും പൊതുസമൂഹവും നേതാക്കളും അഭിപ്രായ വ്യത്യാസം മറന്ന് ഈ വിഷയത്തിൽ ഒറ്റക്കെട്ടായി നിൽക്കുന്നത് ഏറെ സന്തോഷം നൽകുന്നതാണ്. ദേശീയ മാധ്യമങ്ങളിലും പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധങ്ങൾ ഉയർന്നതും ശുഭകരമാണെന്നും സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പരിപാടിയിൽ ബഹ്റൈനിലെ മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, പ്രതിഭ ബഹ്റൈൻ പ്രസിഡന്റ് ജോയ് വെട്ടിയാടൻ, കെ.എം.സി.സി. പ്രസിഡന്റ് ഹബീബ് റഹ്മാൻ, ഒ.ഐ.സി.സി. പ്രസിഡന്റ് ബിനു കുന്നന്താനം, ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി, സമസ്ത സെക്രട്ടറി അഷ്റഫ് കാട്ടിൽപീടിക, വിസ്ഡം പ്രതിനിധി ടി.പി. അബ്ദുൽ അസീസ്, സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, ഫ്രാൻസിസ് കൈതാരത്ത്, സൈഫുല്ല കാസിം, അബ്രഹാം ജോൺ, പങ്കജ് നാഭൻ, എസ്.വി. ബഷീർ, ഫസ്ലുൽ ഹഖ്, റെയ്സൺ വർഗീസ്, വൽസരാജ് കുയിമ്പിൽ, നിസാർ കൊല്ലം, ചെമ്പൻ ജലാൽ, മനോജ് വടകര, ബദ്റുദ്ദീൻ പൂവാർ, അഷ്കർ പൂഴിത്തല, അസീസ് ഏഴംകുളം, വി.കെ. അനീസ്, ഇബ്രാഹിം ഹസൻ പൂക്കാട്ടിരി, കെ.ടി. സലിം, സുനിൽ ബാബു, മാധ്യമപ്രവർത്തകരായ അശോക് കുമാർ, പ്രവീൺ കൃഷ്ണ എന്നിവർ സംസാരിച്ചു.
സിയാദ് ഏഴംകുളം, പ്രദീപ് പത്തേരി, മുസ്തഫ കുന്നുമ്മൽ, ഷംസ് കൊച്ചിൻ, കമാൽ മുഹ്യുദ്ദീൻ, ഷാജി കാർത്തികേയൻ, ലത്തീഫ് മരക്കാട്ട്, കാസിം പാടകത്തായിൽ, റംഷാദ് അയിലക്കാട്, അൻവർ മൊയ്തീൻ, ബോബി തേവേരിൽ, റഫീഖ് അബ്ദുല്ല, യു.കെ. ബാലൻ, മജീദ് തണൽ, രഞ്ജിത്ത് ജോൺ, ഷെമിലി പി. ജോൺ, മൊയ്തീൻ പയ്യോളി, ഷിബു പത്തനംതിട്ട, ഷാജഹാൻ, സക്കീന അബ്ബാസ്, റഷീദ് മാഹി, ബെന്നി വർഗീസ്, ലത്തീഫ് ആയഞ്ചേരി, സൽമാനുൽ ഫാരിസ്, ഫൈസൽ വില്യാപ്പള്ളി, അബ്ദുറഹ് മാൻ അസീൽ, ജെ.പി.കെ. തിക്കോടി, മുസ്തഫ, യൂസുഫ് കെ.പി, ജോബി ജോസ്, സുരേഷ് മണ്ടോടി, ഹസീബ് അബ്ദുറഹ്മാൻ എന്നിവരും പങ്കെടുത്തു.
ഇ.കെ. സലിം അധ്യക്ഷത വഹിച്ച പരിപാടിയിൽ ജമാൽ ഇരിങ്ങൽ സ്വാഗതവും എ.എം. ഷാനവാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.