കൂടെയുണ്ട് പദ്ധതികൾ; പ്രവാസികൾക്ക് തണലൊരുക്കാൻ
text_fieldsപ്രവാസികളാണ് കേരളത്തിെൻറ നെട്ടല്ല് എന്ന് പറയാം. കേരള സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്തുകയും നാടിെൻറ വികസനത്തിന് ചുക്കാൻപിടിക്കുകയും ചെയ്യുന്നവരാണ് പ്രവാസികൾ. വിദേശരാജ്യങ്ങളിൽ ഒഴുക്കിയ അവരുടെ വിയർപ്പിൽനിന്നാണ് നാടിെൻറ വളർച്ചക്കുള്ള ജീവജലം കിട്ടുന്നത്.
പൊതുവേ ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ് പ്രവാസിസമൂഹം. തൊഴിൽ, യാത്ര തുടങ്ങി വിവിധതരത്തിലുള്ള ആശങ്കകൾ ഇവരെ ചുറ്റിനിൽക്കുന്നു. കോവിഡ് കൂടി വന്നതോടെ ദുരിതം ഇരട്ടിയായി. പലർക്കും ജോലി നഷ്ടപ്പെട്ടു.
ജോലി നിലനിർത്താൻ കഴിഞ്ഞവർക്കാകെട്ട ശമ്പളം കുറയുകയും ചെയ്തു. ഇങ്ങനെ അസ്വസ്ഥതകളുടെ എരിതീയിലാണ് പ്രവാസികളുടെ ജീവിതം. കോവിഡിൽ വലയുന്ന പ്രവാസികളുടെ അനുഭവങ്ങൾ നിരവധി തവണ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അതേസമയം, പ്രവാസികൾക്കായി സംസ്ഥാന സർക്കാറിെൻറ കീഴിൽ ആവിഷ്കരിച്ച നിരവധി ക്ഷേമ, ആശ്വാസ പദ്ധതികളുണ്ട്. ചികിത്സാസഹായം, ഇൻഷുറൻസ്, തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം തുടങ്ങി വ്യത്യസ്ത പദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്. എന്നാൽ, പ്രതിസന്ധിയുടെ നാളുകളിൽ ആശ്വാസമേകുന്ന ഇൗ പദ്ധതികൾ നല്ലൊരു ശതമാനം പ്രവാസികൾക്കും അറിയില്ല. വിവിധ ക്ഷേമപദ്ധതികൾ മനസ്സിലാക്കി ആനുകൂല്യങ്ങൾ നേടിയെടുക്കാൻ തയാറായാൽ പ്രവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് ആശ്വാസമാകും. സംസ്ഥാന സർക്കാറിെൻറ കീഴിൽ നോർക്ക റൂട്ട്സും പ്രവാസി വെൽഫെയർ ബോർഡും നടപ്പാക്കുന്ന പദ്ധതികൾ പരിചയപ്പെടുത്തുകയാണ് ഇന്നുമുതൽ.
ആശ്വാസപദ്ധതികളൊരുക്കി നോർക്ക റൂട്ട്സ്
പ്രവാസികളുടെ ക്ഷേമവും അവകാശങ്ങളും സുരക്ഷയും ഉറപ്പുവരുത്താൻ ആരംഭിച്ചതാണ് നോര്‍ക്ക റൂട്ട്സ്. സംസ്ഥാന നോര്‍ക്ക വകുപ്പിെൻറ ഫീല്‍ഡ് ഏജന്‍സിയായ നോർക്ക റൂട്ട്സിെൻറ തുടക്കം 2002ലാണ്. പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നോഡല്‍ ഏജന്‍സിയായാണ് ഇൗ സംവിധാനത്തിെൻറ പ്രവർത്തനം.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, അവകാശങ്ങള്‍ സംരക്ഷിക്കുക, മറുനാട്ടില്‍നിന്ന് മടങ്ങിയെത്തിയവരെ പുരധിവസിപ്പിക്കുക, കേരളത്തില്‍ മൂലധന നിക്ഷേപത്തിന് പ്രോത്സാഹിപ്പിക്കുക, നിയമപരമായ ആനുകൂല്യങ്ങള്‍ നേടാൻ പ്രവാസി മലയാളികളെ സഹായിക്കാൻ സംവിധാനം രൂപപ്പെടുത്തുക തുടങ്ങിയവയാണ് നോര്‍ക്ക റൂട്ട്സിെൻറ ദൗത്യം. ഒപ്പം വിദേശത്ത് ജോലി തേടുന്നവര്‍ക്കുള്ള അവബോധം, റിക്രൂട്ട്മെൻറ്, നൈപുണ്യവികസനം, സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും നിര്‍വഹിച്ചുവരുന്നു.
തിരുവനന്തപുരം തൈക്കാട് ആസ്ഥാനമായ നോർക്ക റൂട്ട്സിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മേഖലാ ഒാഫിസും ന്യൂഡൽഹി, മുംബൈ, ബറോഡ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ എൻ.ആർ.കെ ഡെവലപ്മെൻറ് ഒാഫിസുമുണ്ട്.
ഇതിന് പുറമേ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നോർക്ക റൂട്ട്സ് സെല്ലുകളുമുണ്ട്.
വിദേശരാജ്യങ്ങളിലേക്ക് റിക്രൂട്ട്മെൻറ്
വിദേശ രാജ്യങ്ങളിലേക്ക് ആവശ്യമായ ഉദ്യോഗാർഥികളെ തിരഞ്ഞെടുത്ത് അയക്കാനുളള കേന്ദ്ര വിദേശകാര്യ വകുപ്പിെൻറ അംഗീകാരമുളള റിക്രൂട്ട്മെൻറ് ഏജന്‍സികൂടിയാണ് നോര്‍ക്ക റൂട്ട്സ്.
നോര്‍ക്ക റൂട്ട്സിെൻറ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്മെൻറ് വിഭാഗം 2015 മുതല്‍ നിയമപരവും സുതാര്യവും സുരക്ഷിതവുമായ മാര്‍ഗങ്ങളിലൂടെ വിദേശജോലികള്‍ കണ്ടെത്താന്‍ ഉദ്യോഗാർഥികളെ സഹായിച്ചുവരുന്നു. നിലവില്‍ സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, കുവൈത്ത്, മാലിദ്വീപ് എന്നീ രാജ്യങ്ങളിലെ ആരോഗ്യമേഖലയിലേക്ക് നഴ്സുമാര്‍, ഡോക്ടര്‍മാര്‍, മെഡിക്കല്‍ ടെക്നീഷ്യന്മാര് തുടങ്ങിയവരെ തിരഞ്ഞെടുത്ത് അയച്ചുവരുന്നു.
ഇതുകൂടാതെ എൻജിനീയര്‍മാര്‍, അധ്യാപകര്‍, സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവരെയും റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇതിനകം 1000ല്‍പരം നഴ്സുമാര്‍ക്ക് നോര്‍ക്ക റിക്രൂട്ട്മെൻറ് വിഭാഗം മുഖേന വിവിധ വിദേശ സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളിൽ ജോലി ലഭ്യമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ഇംഗ്ലണ്ടിലെ എന്‍.എച്ച്.എസ് ട്രസ്റ്റിന് കീഴിലുളള വിവിധ ആശുപത്രിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന നടപടിയും ആരംഭിച്ചിട്ടുണ്ട്. വിവിധ ജി.സി.സി രാജ്യങ്ങളിലെ ഗാര്‍ഹികമേഖലയിൽ ലഭ്യമായ ഒഴിവുകളിലേക്ക് 300ഓളം വനിതകളെ സുതാര്യവും നിയമാനുസൃതവുമായ മാർഗങ്ങളിലൂടെ അയക്കുകയും ചെയ്തു.
റിക്രൂട്ട്മെൻറ് ഫീസിനത്തില്‍ 30,000 രൂപയും നികുതിയും മാത്രമാണ് ഉദ്യോഗാര്‍ഥികളില്‍നിന്ന് നോര്‍ക്ക റൂട്ട്സ് ഈടാക്കുന്നത്. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്, വിസ പ്രോസസിങ്, ആരോഗ്യപരിശോധന എന്നിവക്കുളള ചാര്‍ജുകള്‍ ഉദ്യോഗാര്‍ഥികള്‍ തന്നെ വഹിക്കേണ്ടതുണ്ട്.
ഗാര്‍ഹിക തൊഴിലാളികളായ സ്ത്രീകളെ ചൂഷണംചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടയുള്ള 18 ഇ.സി.ആർ രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്മെൻറിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ ഈ രാജ്യങ്ങളിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുളള ചുമതല സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള റിക്രൂട്ട്മെൻറ് ഏജന്‍സികള്‍ക്കു മാത്രമായാണ് പരിമിതപ്പെടുത്തിയത്. സുതാര്യമായ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് നോര്‍ക്ക റൂട്ട്സിലൂടെയുള്ള നിയമനങ്ങള്‍ നടക്കുന്നത്. (തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.