കണ്ണീരോടെ...
text_fieldsമനാമ: പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിൽ രാജ്യം മുഴുവൻ കണ്ണീരണിഞ്ഞ് നിൽക്കുകയാണ്. സ്വദേശികൾക്കൊപ്പം പ്രവാസികളെയും പരിഗണിക്കുകയും സ്നേഹിക്കുകയും ചെയ്ത പ്രിയപ്പെട്ട ഭരണാധികാരിയുടെ വിടവാങ്ങലിെൻറ ആഘാതത്തിലാണ് ബഹ്റൈനിലെ പ്രവാസി സമൂഹവും.
ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍
തികഞ്ഞ ഇച്ഛാശക്തിയും കാലഘട്ടത്തിനനുസരിച്ച് രാജ്യത്തെയും ജനങ്ങളെയും നയിക്കാൻ ദീര്‍ഘവീക്ഷണവുമുള്ള ഭരണാധികാരി ആയിരുന്നു പ്രിൻസ് ഖലീഫ ബിന്‍ സല്മാന് ആൽ ഖലീഫ. പ്രവാസികളോടും ഇന്ത്യക്കാരോടും നിറഞ്ഞ സഹാനുഭൂതിയും കാരുണ്യവും കാണിച്ചിരുന്ന മഹാവ്യക്തിത്വത്തിന് ഉടമയായിരുന്ന അദ്ദേഹത്തിെൻറ വിയോഗം ഗള്‍ഫ് മേഖലക്കും ലോകത്തിനും തീരാനഷ്ടമാണ്. അദ്ദേഹത്തിെൻറ ആത്മാവിനു നിത്യശാന്തി നേരുന്നതോടൊപ്പം രാജ്യത്തിെൻറയും കുടുംബത്തിെൻറയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായും ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ഭാരവാഹികളായ എബ്രഹാം ജോണ്‍, ഫൈസൽ എഫ്.എം, മോനി ഒടിക്കണ്ടത്തില്‍, ജ്യോതിഷ് പണിക്കര്‍, ജഗത് കൃഷ്ണകുമാര്‍ എന്നിവർ അറിയിച്ചു.
മാറ്റ് ബഹ്റൈൻ
നിരവധി പ്രവാസികള്‍ക്ക് അന്നം നല്കുന്ന പവിഴദ്വീപിനെ ഈ നിലയിലെത്തിക്കുന്നതില്‍ പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ നല്കിയ സംഭാവനകൾ ഏറെയാണ്. പ്രവാസി സമൂഹത്തോട് ഒരു വിവേചനവും കാണിക്കാതെ ഏവരെയും ചേര്‍ത്തുപിടിച്ച അദ്ദേഹം പ്രവാസികളുടെ സുരക്ഷക്കായി നിയമങ്ങളുണ്ടാക്കി മറ്റു രാജ്യങ്ങള്‍ക്കു മുന്നില്‍ ബഹ്റൈനെ എത്തിച്ചു.
കോവിഡ് മഹാമാരിയുടെ സമയത്തും പ്രവാസികളെ ചേർത്തു പിടിച്ചു.
ഇന്ത്യക്കാരെ വളരെയധികം സ്നേഹിച്ചിരുന്ന പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. എല്ലാ രാജ്യങ്ങളുമായും നല്ല സൗഹൃദം കാത്തുസൂക്ഷിച്ച്, ശാന്തിയും സമാധാനവും ലോകത്തിന് പകര്‍ന്ന അദ്ദേഹത്തിെൻറ വിയോഗം ബഹ്റൈനും പ്രവാസികൾക്കും തീരാനഷ്ടമാണ്.
ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല
ബഹ്റൈൻ എന്ന പവിഴദ്വീപിെൻറ പുരോഗതിക്ക് ദീർഘവീക്ഷണത്തോടെ നേതൃത്വം കൊടുക്കുകയും സ്വദേശികളെപ്പോലെതന്നെ പ്രവാസി സമൂഹത്തെയും സ്നേഹിക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നു പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ. മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹം ഈ രാജ്യത്ത് അനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങൾക്കും അദ്ദേഹത്തിെൻറ സംഭാവന വലുതാണ്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ്
രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ കാര്യങ്ങളില്‍ ശ്രദ്ധയും പ്രശ്നങ്ങളില്‍ നീതിപൂര്‍വമായ ഇടപെടലുകളും നടത്തിയ ഭരണാധികാരിയായിരുന്നു പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ. പ്രവാസികളോടും ഇന്ത്യക്കാരോടും എന്നും അനുകമ്പയും കാരുണ്യവും കാണിച്ചിരുന്ന അദ്ദേഹം ബഹ്റൈനികളുടെയും പ്രവാസികളുടേയും സ്നേഹം ഒരേപോലെ പിടിച്ചു പറ്റിയ മഹാവ്യക്തിത്വത്തിന് ഉടമയായിരുന്നു. അദ്ദേഹത്തിെൻറ വിയോഗം ഗള്‍ഫ് മേഖലയിലെന്ന പോലെ ഇന്ത്യക്കാരിലും പ്രത്യേകിച്ച് പ്രവാസി മലയാളികളിലും ഉണ്ടാക്കിയ ദുഃഖവും നഷ്ടബോധവും വളരെ വലുതാണെന്ന് ചെയര്മാന് ടോണി നെല്ലിക്കന്‍, പ്രസിഡൻറ് എഫ്.എം. ഫൈസല്‍, സെക്രട്ടറി േജ്യാതിഷ് പണിക്കര്‍, ട്രഷറര്‍ മോനി ഒടിക്കണ്ടത്തില്‍ എന്നിവര്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി
സ്വദേശികളോടൊപ്പം പ്രവാസികളെയും സ്വന്തജനമായി കരുതി സ്നേഹിച്ച പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗം പ്രവാസി സമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അനുശോചന സന്ദേശത്തിൽ പറഞ്ഞു.അഞ്ചു പതിറ്റാണ്ട് കാലഘട്ടം പ്രധാനമന്ത്രി പദം അലങ്കരിച്ച അദ്ദേഹം ലോകത്തിലെ എല്ലാ നന്മകളെയും ആവാഹിച്ച് ഈ പവിഴ ദ്വീപിനെ ഉന്നത സ്ഥാനത്തെത്തിക്കാൻ പ്രയത്നിച്ച മഹാവ്യക്തിയായിരുന്നു. കോവിഡ് മഹാമാരിയിൽ ലോകം മുഴുവൻ പകച്ചു നിന്നപ്പോൾ പ്രവാസികളെ കൈവിടാതെ സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ അദ്ദേഹത്തിെൻറ കീഴിലുള്ള ഭരണകൂടത്തിന് കഴിെഞ്ഞന്നും അദ്ദേഹം അനുസ്മരിച്ചു.
കെ.എം.സി.സി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ
തദ്ദേശീയരെയെന്നപോലെ പരസഹസ്രം വരുന്ന വിദേശീയരെയും സ്നേഹ വാത്സല്യത്തോടെ പരിഗണിച്ച നന്മയുടെ പ്രതിരൂപവും നേരിെൻറ നിറചൈതന്യവുമായിരുന്നു പ്രിൻസ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ. അദ്ദേഹത്തിെൻറ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി പ്രസിഡൻറ് ഇബ്രാഹീം ഹസന് പുറക്കാട്ടിരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.