െഎ.സി.ആർ.എഫ് കുടുംബക്ഷേമനിധിക്ക് പിന്തുണയുമായി ഡോ. വർഗീസ് കുര്യൻ
text_fieldsമനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിെൻറ (ഐ.സി.ആർ.എഫ്) കുടുംബ ക്ഷേമനിധി പദ്ധതിക്ക് പിന്തുണയുമായി വി.കെ.എൽ ഹോൾഡിങ്സ് ആൻഡ് അൽ നമൽ ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ. വർഗീസ് കുര്യൻ. പദ്ധതിയിലേക്കുള്ള സംഭാവന ഐ.സി.ആർ.എഫ് ഭാരവാഹികൾക്ക് അദ്ദേഹം കൈമാറി. ബഹ്റൈനിൽ മരിച്ച പാവപ്പെട്ട തൊഴിലാളികളുടെ ആശ്രിതർക്ക് സാമ്പത്തിക സഹായം നൽകാനാണ് ഐ.സി.ആർ.എഫ് കുടുംബ ക്ഷേമനിധി രൂപവത്കരിച്ചത്.
ഡോ. വർഗീസ് കുര്യൻ നൽകിയ സംഭാവനയിലൂടെ ഇന്ത്യയിൽ പല സ്ഥലങ്ങളിലുള്ള അഞ്ചു കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം സാമ്പത്തിക സഹായം ലഭിച്ചു. ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ ഇൗ കുടുംബങ്ങൾക്ക് ആശ്വാസമായാണ് സഹായം നൽകുന്നത്. കുടുംബ ക്ഷേമനിധി പദ്ധതിക്കും െഎ.സി.ആർ.എഫിനും ഡോ. വർഗീസ് കുര്യൻ നൽകുന്ന പിന്തുണയെയും അഭിനന്ദിക്കുന്നതായി ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.