ചരിത്രം സൃഷ്ടിച്ച് പാർലമെന്റ് കമ്മിറ്റി അധ്യക്ഷ പദവിയിൽ വനിത എം.പി
text_fieldsമനാമ: പാർലമെന്റ് കമ്മിറ്റികളിലൊന്നിന്റെ അധ്യക്ഷ പദവിയിലെത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സൈനബ് അബ്ദുലാമിർ എം.പി. ബഹ്റൈനിൽ ഈ പാർലമെൻ് സെഷനിലെത്തുന്ന ആദ്യ വനിതാ എംപിയാണവർ. നറുക്കെടുപ്പിലാണ് സൈനബ് തെരഞ്ഞെടുക്കപ്പെട്ടത്. ഹസൻ റഷീദ് എം.പിക്കും സൈനബ് അബ്ദുലാമിറിനും നാലു വോട്ടുകൾ വീതം ലഭിച്ചതിനെത്തുടർന്നാണ് നറുക്കെടുപ്പുവേണ്ടി വന്നത്. എമാൻ ഷുവൈറ്റർ എതിരില്ലാതെ വൈസ് ചെയർവുമണായി തെരഞ്ഞെടുക്കപ്പെട്ടു. 2002 ന് ശേഷം ആദ്യമായാണ് കമ്മിറ്റിയിലെ രണ്ട് പ്രധാന സീറ്റുകളും വനിതകൾ വഹിക്കുന്നത്.
കഴിഞ്ഞ വർഷം നടന്ന ദേശീയ തെരഞ്ഞെടുപ്പിൽ എട്ടു വനിതകൾ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം സൃഷ്ടിച്ചിരുന്നു. മുഹമ്മദ് അൽ ഹുസൈനി സർവിസ് കമ്മിറ്റി ചെയർമാനായും ലുൽവ അൽ റുമൈഹി വൈസ് ചെയർവുമണായും തെരഞ്ഞെടുക്കപ്പെട്ടു. വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ കമ്മിറ്റി ചെയർമാനായി അബ്ദുല്ല അൽ റുമൈഹിയും വൈസ് ചെയർവുമണായി ഡോ. മറിയം അൽ ധാനെയും തെഞ്ഞെടുക്കപ്പെട്ടു.
മൊഹ്സിൻ അൽ അസ്ബൂലിനെ നിയമനിർമാണ, നിയമകാര്യ സമിതി ചെയർമാനായി തെരഞ്ഞെടുത്തു. മഹമൂദ് ഫർദാൻ രണ്ടാം വർഷവും വൈസ് ചെയർമാനായി. ഹിഷാം അൽ അവധി പബ്ലിക് യൂട്ടിലിറ്റികളുടെ ചെയർമാനായി. മുഹമ്മദ് അൽ ബുലൂഷി വൈസ് ചെയർമാനാണ്. അഞ്ച് കമ്മിറ്റി അധ്യക്ഷന്മാരും പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലമും അദ്ദേഹത്തിന്റെ രണ്ട് ഡെപ്യൂട്ടിമാരും ചേരുന്നതാണ് ജനറൽ സെക്രട്ടേറിയറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.