Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക​മ്യൂ​ണി​റ്റി...

ക​മ്യൂ​ണി​റ്റി പാ​ൻ​ട്രി​യു​മാ​യി വി​മ​ൺ അ​ക്രോ​സ്

text_fields
bookmark_border
ക​മ‍്യൂ​ണി​റ്റി പാ​ൻ​ട്രി
cancel
camera_alt

വി​മ​ൻ അ​ക്രോ​സ്, ലൈ​റ്റ് ഓ​ഫ് കൈ​ൻ​ഡ്ന​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ക​മ‍്യൂ​ണി​റ്റി പാ​ൻ​ട്രി

മ​നാ​മ: ക​മ‍്യൂ​ണി​റ്റി ഔ​ട്രീ​ച്ച് പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​യി, ടീം ​വി​മ​ൻ അ​ക്രോ​സ്, ലൈ​റ്റ് ഓ​ഫ് കൈ​ൻ​ഡ്ന​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​സാ ടൗ​ണി​ലെ ജു​ർ​ദാ​ബി​ൽ ക​മ‍്യൂ​ണി​റ്റി പാ​ൻ​ട്രി സം​ഘ​ടി​പ്പി​ച്ചു. വ്യ​ത്യ​സ്ത ഇ​ട​ങ്ങ​ളി​ൽ എ​ല്ലാ മാ​സ​വും സൗ​ജ​ന്യ ഭ​ക്ഷ​ണ​വും വ​സ്ത്ര​ങ്ങ​ളും സ്ത്രീ​ക​ൾ​ക്കു​ള്ള സാ​നി​റ്റ​റി നാ​പ്കി​നു​ക​ൾ തു​ട​ങ്ങി​യ​വ ന​ൽ​കു​ന്നു എ​ന്നു​ള്ള​താ​ണ് ക​മ‍്യൂ​ണി​റ്റി പാ​ൻ​ട്രി​യു​ടെ പ്ര​ത്യേ​ക​ത.

ധാ​ന്യ​ങ്ങ​ൾ, ചാ​യ​പ്പൊ​ടി, അ​രി, പ​ഞ്ച​സാ​ര, നൂ​ഡി​ൽ​സ്, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ, ഓ​ട്സ്, ജ്യൂ​സ്, വെ​ള്ളം തു​ട​ങ്ങി​യ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ക​മ‍്യൂ​ണി​റ്റി പാ​ൻ​ട്രി​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്നു. കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക​മ്യൂ​ണി​റ്റി പാ​ൻ​ട്രി​യെ​ന്ന ആ​ശ​യ​വു​മാ​യി വി​മ​ൻ എ​ക്രോ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഇ​തോ​ടൊ​പ്പം ഉ​പ​യോ​ഗി​ച്ച ന​ല്ല വ​സ്ത്ര​ങ്ങ​ൾ സ​മാ​ഹ​രി​ക്കു​ക​യും അ​ത് ആ​വ​ശ്യ​മു​ള്ള സ്ത്രീ​ക​ൾ​ക്ക് ന​ൽ​കു​ക​യും ചെ​യ്യു​ന്നു. 2019ൽ ​സ്ഥാ​പി​ത​മാ​യ, വി​മ​ൻ അ​ക്രോ​സ് സ്ത്രീ​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ്. സു​മി​ത്ര പ്ര​വീ​ൺ, സ​യീ​ദ് ഹാ​നി​ഫ് (ലൈ​റ്റ് ഓ​ഫ് കൈ​ൻ​ഡ്നെ​സ്), പ്ര​വീ​ൺ നാ​യ​ർ, (പ്ര​സി​ഡ​ന്‍റ്, കെ.​എ​സ്.​സി.​എ), ആ​ർ.​ജെ നൂ​ർ വി​മ​ൻ അ​ക്രോ​സ് ടീം ​അം​ഗ​ങ്ങ​ളാ​യ സി​മി അ​ശോ​ക്, സൗ​മ്യ ല​തീ​ഷ്, ഷെ​ജി​ൻ സു​ജി​ത്, ജ​സ്മ വി​കാ​സ്, ദൃ​ശ്യ, സീ​ർ​ഷ, ബി​ജി സ​തീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Women Across with Community Pantry
Next Story