സ്ത്രീ ശാക്തീകരണം: ആരോഗ്യ മന്ത്രാലയത്തിന് ജി.സി.സി തലത്തില്‍ അംഗീകാരം
text_fieldsമനാമ: സ്ത്രീ ശാക്തീകരണത്തില്‍ ബഹ്റൈൻ ആരോഗ്യ മന്ത്രാലയം ജി.സി.സി തലത്തില്‍ ഒന്നാം സ്ഥാനം നേടി. നാടിന് അഭിമാനകരമായ നേട്ടമാണിതെന്ന് ആരോഗ്യമന്ത്രി ഫാഇഖ ബിന്ത് സഈദ് അസ്സാലിഹ് വ്യക്തമാക്കി. സ്ത്രീ ശാക്തീകരണത്തിനും അവരുടെ പുരോഗതിക്കും പ്രിന്‍സസ് ശൈഖ സബീക്ക ബിന്ത് ഇബ്രാഹിം ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ പ്രവര്‍ത്തിക്കുന്ന വനിത സുപ്രീം കൗണ്‍സിലിെൻറ പ്രവര്‍ത്തനങ്ങള്‍ സഹായകമായിട്ടുണ്ട്. അവസര സമത്വ സമിതി ചെയര്‍പേഴ്സണും ആരോഗ്യ മന്ത്രാലയത്തിലെ റിസോഴ്സസ് ആൻറ് സര്‍വീസസ് കാര്യ അസി. അണ്ടര്‍ സെക്രട്ടറിയുമായ ഫാത്തിമ അബ്ദുല്‍ വാഹിദ് അല്‍അഹ്മദിന് മന്ത്രി ഇൗ വേളയിൽ നന്ദി അറിയിച്ചു.
അബൂദബിയില്‍ നടന്ന അഞ്ചാമത് ജി.സി.സി തല ഇ^ഗവൺമെൻറ്-ഹ്യൂമണ്‍ റിസോഴ്സസ് സമ്മേളനത്തില്‍ അവാര്‍ഡ് ഏറ്റുവാങ്ങി. അവാര്‍ഡ് മന്ത്രാലയത്തിന് വേണ്ടി ഏറ്റുവാങ്ങാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫാത്തിമ അബ്ദുല്‍ വാഹിദ് പറഞ്ഞു. ലിംഗ ഭേദമില്ലാതെ, കഴിവ് നോക്കിയാണ് തൊഴില്‍ നല്‍കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.