അറബ് ലീഗ് വനിത സമിതി യോഗത്തിൽ വനിത സുപ്രീം കൗൺസിൽ പങ്കാളിയായി
text_fieldsമനാമ: അറബ് ലീഗ് വനിത സമിതി 43ാമത് യോഗത്തിൽ ബഹ്റൈൻ വനിത സുപ്രീം കൗൺസിൽ പങ്കാളിയായി. ഓൺലൈനിൽ നടന്ന യോഗത്തിൽ വനിത സുപ്രീം കൗൺസിൽ അംഗം ഡോ. ഫാതിമ ബിൻത് മുഹമ്മദ് അൽ ബലൂശിയാണ് കൗൺസിൽ പ്രതിനിധിയായി പങ്കെടുത്തത്. വനിതകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംയുക്ത ചർച്ചകളും അനുഭവ സമ്പത്ത് കൈമാറ്റങ്ങളും നടക്കേണ്ടതുണ്ടെന്ന് യോഗത്തിൽ സംസാരിച്ച ഡോ. ബലൂശി വ്യക്തമാക്കി. കുടുംബത്തിന്റെയും സ്ത്രീകളുടെയും ആവശ്യങ്ങൾക്കനുസൃതമായ സ്ട്രാറ്റജികൾ തയാറാക്കാനും അവരുടെ കഴിവുകൾ കൃത്യമായി ഉപയോഗപ്പെടുത്താനും സാധിക്കേണ്ടതുണ്ട്. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സ്ത്രീകളുടെ ശാക്തീകരണത്തിന് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ വിജയിച്ചു കൊണ്ടിരിക്കുന്നതായും അവർ പറഞ്ഞു. സ്ത്രീ, പുരുഷ അനുപാതം എല്ലാ മേഖലകളിലും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും യോഗത്തിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.