രാജ്യത്ത് വനിതാക്ഷേമം അഭിമാനകരമായ പാതയിൽ
text_fieldsവനിതാ സുപ്രീം കൗണ്‍സില്‍ രൂപവത്കരിച്ചിട്ട് 18 വര്‍ഷം; സ്ത്രീകളുടെ ഉന്നമനത്തിന് നിരവധി പദ്ധതികള്‍ നടപ്പാക്ക ി മനാമ: ബഹ്റൈനിലെ വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് രൂപവത്കരിച്ച വനിതാ സുപ്രീം കൗണ്‍സിലിന് 18 വര്‍ഷം പൂര്‍ത്ത ിയാവുന്നു. സ്ത്രീകളുടെ സര്‍വതോന്മുഖമായ പുരോഗതിക്കും വളര്‍ച്ചക്കുമായി നിരവധി പദ്ധതികള്‍ തയാറാക്കുകയും അത് പ്രയോഗതലത്തില്‍ കൊണ്ടുവരുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തിയതായി വനിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്സണും രാ ജപത്നിയുമായ പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ ഖലീഫ വ്യക്തമാക്കി. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ ഉത്തരവനുസരിച്ചാണ് 18 വര്‍ഷങ്ങള്‍ക്ക് മുന്നെ സുപ്രീം കൗണ്‍സില്‍ നിലവില്‍ വന്നത്.
2001 ആഗസ്റ്റ് 22 ന് പ്രവര്‍ത്തനമാരംഭിച്ച കൗണ്‍സില്‍ ഇതിനോടകം നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനും നടപ്പില്‍ വരുത്തുന്നതിനും ശ്രമിക്കുകയുണ്ടായി. മേഖലയിലെയും അന്താരാഷ്്ട്ര തലത്തിലെയും വിവിധ വേദികളിലും കമ്മിറ്റികളിലും സ്ത്രീകള്‍ക്ക് അംഗത്വം ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിൽ എത്തുകയുണ്ടായി. സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് യു.എന്നുമായി സഹകരിച്ച് പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ ഖലീഫ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിനും സാധിച്ചു.
ബഹ്റൈന്‍ വനിതകളുടെ ഉന്നമനത്തിനും വളര്‍ച്ചക്കും സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. സാമ്പത്തിക, സാമൂഹിക, രാഷ്്ട്രീയ, സാംസ്കാരിക, നിയമ മേഖലകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധയൂന്നുകയും അതിെൻറ സദ്ഫലങ്ങള്‍ സമൂഹത്തിന് ലഭിക്കുകയും ചെയ്തതായി അവര്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക മേഖലയില്‍ ബഹ്റൈന്‍ വനിതകളുടെ മുന്നേറ്റം സമാനതകളില്ലാത്തതായിരുന്നു.
രാഷ്ട്രീയ രംഗത്ത് ഏറെ മുന്നോട്ട് പോകാന്‍ രാജ്യത്തെ സ്ത്രീകള്‍ക്കായിട്ടുണ്ട്. 189 രാഷ്ട്രങ്ങളില്‍ മനുഷ്യ വിഭവ ശേഷി വളര്‍ച്ചയില്‍ 43 ാം സ്ഥാനം ബഹ്റൈന് കൈവരിക്കാന്‍ സാധിച്ചതും നേട്ടമാണ്. വിവിധ മന്ത്രാലയങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യാവസരം ലഭ്യമാക്കുന്നതിന് പ്രത്യേക കമ്മിറ്റികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തിക്കുകയും അതിെൻറ ഗുണഫലം ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വനിതാ സുപ്രീം കൗണ്‍സിലിനെ സജീവമാക്കുന്നതില്‍ പങ്ക് വഹിച്ചു കൊണ്ടിരിക്കുന്നവരെ ശൈഖ സബീക്ക ആദരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.