യൂനിവേഴ്സിറ്റി ഒാഫ് ബഹ്റൈൻ വനിതാദിനം ആഘോഷിച്ചു
text_fieldsമനാമ: യൂനിവേഴ്സിറ്റി ഒാഫ് ബഹ്റൈൻ (യു.ഒ.ബി) നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു.
യു.ഒ.ബി പ്രസിഡൻറ് പ്രൊഫ.റിയാദ് ഹംസ ചടങ്ങിൽ സംബന്ധിച്ച് പ്രഭാഷണം നടത്തി.
‘വനിതാ രാഷ്ട്രീയ പ്രവർത്തകർ: നിശ്ചയദാർഡ്യത്തിെൻറതും നേട്ടത്തിെൻറയും യാത്ര’എന്ന പ്രമേയത്തിലാണ് ഇത്തവണ ബഹ്റൈൻ വനിതദിനാചരണം നടന്നത്.
പാർലമെൻറ്, മുൻസിപ്പൽ ഇലക്ഷനിലെ രണ്ടാംഘട്ടത്തിൽ സ്ത്രീകളുടെ തെരഞ്ഞെടുപ്പ് പങ്കാളിത്തവും വിജയവും എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പങ്കാളിത്തം 2014 ലെ പാർലമെൻറ് തെരഞ്ഞെടുപ്പിനെക്കാൾ ഇൗ തെരഞ്ഞെടുപ്പിൽ 56 ശതമാനം വർധിച്ചിട്ടുണ്ട്.
യു.എ.ബി കോളജിലെ അസി.പ്രൊഫസർ (ഡിപ്പാർട്ട്മെൻറ് ഒാഫ് ഇൻഫർമേഷൻ സിസ്റ്റംസ്) ഡോ.ജഫ്ലാഷ് ഹസൻ അൽ അമ്മാറി മുഖ്യപ്രഭാഷണം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.