ദാന മാളിൽ വനിതദിനം ആഘോഷിച്ചു
text_fieldsമനാമ: അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ച് ദാന മാളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ നടന്ന പാനൽ ചർച്ചയിൽ മാധ്യമ പ്രവർത്തക രാജി ഉണ്ണികൃഷ്ണൻ മോഡറേറ്ററായിരുന്നു. സൈറ രഞ്ജ്, ശൈഖ നാസർ സാഅദ് അൽ സൊയ്ദ്, ദാന സുബാരി, തൻമയി മോഹൻ, അനിത മേനോൻ, രോഹിണി സുന്ദരം, സി.കെ. തനിമ, മെയ് അവാദാ, ശർമിള സേഠ്, സാറ അൽസമ്മാക്ക്, സെബാഹത് ഇസിക്, ഹനാൻ അലതാവി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജോലിയും ജീവിതവും തമ്മിലെ സന്തുലിതത്വം, സാമ്പത്തിക സ്വാശ്രയത്വം തുടങ്ങിയ വിഷയങ്ങളിലെ കാഴ്ചപ്പാടുകൾ അവർ പങ്കുവെച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ ടെന്നിസ് ഫെഡറേഷൻ വനിതകൾക്കായി പരിശീലന പരിപാടിയും സംഘടിപ്പിച്ചു. തുടർന്ന് യോഗ ക്ലാസ്, തൈക്വാൻഡോ പരിശീലനം എന്നിവയുമുണ്ടായിരുന്നു. ലോകത്തെ കൂടുതൽ സുന്ദരമാക്കാൻ നൽകുന്ന സംഭാവനകൾക്ക് സമൂഹത്തിലെ എല്ലാ സ്ത്രീകളോടും നന്ദി പറയാനും അവരുടെ സേവനങ്ങൾ അനുസ്മരിക്കാനുമുള്ള അവസരമാണ് അന്താരാഷ്ട്ര വനിതദിനമെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.