സ്ത്രീസുരക്ഷയും അവകാശങ്ങളും: ചർച്ചാസദസ്സ് ആനി രാജ ഉദ്ഘാടനം ചെയ്യും
text_fieldsമനാമ: ബഹ്റൈൻ വനിതദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ 'സ്ത്രീസുരക്ഷയും അവകാശങ്ങളും' വിഷയത്തിൽ സംഘടിപ്പിക്കുന്ന അവകാശസംരക്ഷണ സദസ്സ് ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ ഉദ്ഘാടനം ചെയ്യും. മാർച്ച് 11ന് വൈകീട്ട് നാലിന് സൂം വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കുന്ന വെബിനാറിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രവർത്തക സമിതി അംഗം പ്രേമ. ജി. പിഷാരടി മുഖ്യ പ്രഭാഷണം നടത്തും.
ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻറ് നജ്ദ റൈഹാൻ വിശിഷ്ടാതിഥിയായി എത്തുന്ന സംഗമത്തിൽ ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന വനിതാ പ്രമുഖരും പങ്കെടുക്കുമെന്ന് പ്രവാസി വെൽഫെയർ സെക്രട്ടറി ഷിജിന ആഷിക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.