തൊഴിൽ സമയവും വിശ്രമവും
text_fieldsതൊഴിൽ നിയമപ്രകാരം തൊഴിൽ സമയവും വിശ്രമവും താഴെ പറയുന്നവയാണ്.
1. സാധാരണ രീതിയിൽ ഒരു ദിവസം എട്ട് മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂറാണ് തൊഴിൽസമയം. ഇൗ വ്യവസ്ഥ എല്ലാ തൊഴിലാളികൾക്കും ബാധകമാണ്. ഒരു തൊഴിലാളിയെക്കൊണ്ട് ഒരു ദിവസത്തിൽ 10 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കാൻ പാടില്ല. തൊഴിൽ സമയം ക്രമീകരിക്കുേമ്പാൾ ഒരു തൊഴിലാളി 11 മണിക്കൂറിൽ കൂടുതൽ തൊഴിൽ സ്ഥലത്ത് ഉണ്ടാകാൻ പാടില്ല. വിശ്രമസമയത്ത് തൊഴിലാളി തൊഴിൽ സ്ഥലത്താണെങ്കിൽ അത് തൊഴിൽ സമയത്തിെൻറ ഭാഗമാണ്.
2. അനുബന്ധ വ്യവസ്ഥകൾ പ്രകാരം ചില തൊഴിലിെൻറ സ്വഭാവം മൂലം മുകളിൽ പറഞ്ഞ വ്യവസ്ഥകൾ ബാധകമല്ല. പക്ഷേ, അവർ തൊഴിൽ സ്ഥലത്ത് 12 മണിക്കൂറിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല.
3. വെള്ളിയാഴ്ച അവധി ദിവസമാണ്. വേറെ ഏതെങ്കിലും ദിവസം അവധി നൽകിയാലും മതി. ആഴ്ചയിൽ കുറഞ്ഞത് 24 മണിക്കൂർ തുടർച്ചയായ വിശ്രമം നൽകണം. മാസത്തിൽ തുടർച്ചയായി രണ്ട് അവധി ദിവസം (വെള്ളിയാഴ്ച) മാത്രമേ തൊഴിൽ ചെയ്യിക്കാൻ പാടുള്ളൂ.
4. മുസ്ലിം തൊഴിലാളികൾ റമദാൻ മാസത്തിൽ ദിവസവും ആറ് മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 36 മണിക്കൂർ ജോലി ചെയ്താൽ മതി.
5. ജോലി തുടങ്ങി ആറ് മണിക്കൂർ കഴിഞ്ഞാൽ കുറഞ്ഞത് 30 മിനിറ്റ് വിശ്രമം നൽകണം. വിശ്രമസമയം തൊഴിൽ സമയത്തിെൻറ ഭാഗമായി കണക്കാക്കില്ല. അതായത്, എട്ട് മണിക്കൂറാണ് ജോലി സമയമെങ്കിൽ 30 മിനിറ്റ് വിശ്രമവും ചേർത്ത് എട്ടര മണിക്കൂർ ജോലി സ്ഥലത്ത് ഉണ്ടായിരിക്കണം.
6. തൊഴിലുടമക്ക് ആവശ്യമെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യാൻ തൊഴിലാളിയോട് ആവശ്യപ്പെടാം. എന്നാൽ, കൂടുതൽ സമയം തൊഴിലെടുത്താൽ ഒാവർടൈം നൽകണം. പകൽ സമയമാണെങ്കിൽ (രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ) ശമ്പളവും അതിെൻറ കൂടെ 25 ശതമാനം അധിക തുകയും നൽകണം. രാത്രിയാണെങ്കിൽ ശമ്പളവും അതിെൻറ കൂടെ 50 ശതമാനം അധിക തുകയും നൽകണം.
7. വെള്ളിയാഴ്ചയും മറ്റ് അവധി ദിവസങ്ങളിലും ജോലി ചെയ്താൽ ശമ്പളവും അതിെൻറ കൂടെ 150 ശതമാനം അധിക തുകയും നൽകണം. അല്ലെങ്കിൽ വേറെ ഒരു ദിവസം അവധി നൽകണം. ഏത് വേണമെന്ന് തൊഴിലാളിക്ക് തീരുമാനിക്കാം.
8. തൊഴിലുടമ അധികാരപ്പെടുത്തിയ ഏജൻറ്, സാധാരണ തൊഴിൽ സമയം തുടങ്ങുന്നതിന് മുമ്പും അത് കഴിഞ്ഞും ജോലി ചെയ്യുന്ന തൊഴിലാളികൾ, സെക്യൂരിറ്റി ഗാർഡുകൾ, ക്ലീനിങ് തൊഴിലാളികൾ എന്നിവർക്ക് മുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ ബാധകമല്ല. അനുബന്ധ വ്യവസ്ഥകൾ പ്രകാരം ഇവരുടെ തൊഴിൽ സമയം, വിശ്രമം, ഒാവർടൈം എന്നിവ തീരുമാനിക്കാം.
9. എല്ലാ തൊഴിലാളികളും കാണത്തക്കവിധത്തിൽ തൊഴിൽ സമയം, ആഴ്ചയിലുള്ള അവധി ദിവസം, വിശ്രമസമയം എന്നിവ എഴുതിനോട്ടിസ് ബോർഡിൽ പതിച്ചിരിക്കണം.
10. അനുബന്ധ വ്യവസ്ഥകൾ പ്രകാരം ചില ജോലികൾ ചെയ്യുന്ന തൊഴിലാളിയുടെ പരമാവധി ജോലി സമയം നിശ്ചയിക്കാൻ തൊഴിൽ മന്ത്രാലയത്തിന് അധികാരമുണ്ട്. ഇത് തൊഴിലിെൻറ വ്യവസ്ഥകളും സാഹചര്യവും അനുസരിച്ചായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.