ലുലു എക്സ്ചേഞ്ച് ലോക ഭൗമദിനം ആചരിച്ചു
text_fieldsമനാമ: ഭൗമദിനാചരണത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് പ്രകൃതിസൗഹൃദ കാരിബാഗുകൾ നൽകി ലുലു എക്സ്ചേഞ്ച്. പരിസ്ഥിതിസൗഹൃദ കാരിബാഗുകൾ ഉപയോഗിക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് ലുലു ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.
മാലിന്യം മൂലമുള്ള പാരിസ്ഥിതിക ആഘാതം കുറക്കുന്നതിന് പുതിയ കാൽവെപ്പ് സഹായകമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ ഭാഗമാണ് ലുലു എക്സ്ചേഞ്ച്. ജി.സി.സി രാജ്യങ്ങളിലും ഇന്ത്യ, ബംഗ്ലാദേശ്, സിംഗപ്പൂർ, ഹോങ്കോങ്, മലേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും കമ്പനിയുടെ സേവനം ലഭ്യമാണ്. വിശദവിവരങ്ങൾക്ക് www.luluexchange.com സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.