ന്യൂ മില്ലേനിയം സ്കൂളിൽ ലോക പരിസ്ഥിതിദിനം ആചരിച്ചു
text_fieldsനാമ: ന്യൂ മില്ലേനിയം സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ നടന്നു. ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുകയും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുകയുമായിരുന്നു പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.
പോസ്റ്റർ ഡിസൈനിങ്, ഗ്രൂപ് ചർച്ചകൾ, അടക്കം നിരവധി പരിപാടികളിൽ വിദ്യാർഥികൾ സജീവമായി പങ്കെടുത്തു. പ്രകൃതിയോട് ഐക്യദാർഢ്യം പ്രോത്സാഹിപ്പിക്കുന്ന ജീവിതശൈലിയുമായി പൊരുത്തപ്പെടേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പ്രിൻസിപ്പൽ അരുൺ കുമാർ ശർമ പ്രത്യേക അസംബ്ലിയിൽ പറഞ്ഞു.
മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിബദ്ധതയുള്ള ആഗോള പൗരന്മാരായി മാറാൻ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും നടത്തുന്ന ആത്മാർഥമായ പരിശ്രമങ്ങളെ സ്കൂൾ ചെയർമാൻ ഡോ. രവി പിള്ളയും മാനേജിങ് ഡയറക്ടർ ഗീത പിള്ളയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.