വേൾഡ് ഫുഡ് ഫോട്ടോഗ്രഫി അവാർഡ് നിർണയ പാനലിൽ മലയാളി സാന്നിധ്യം
text_fieldsമനാമ: വേൾഡ് ഫുഡ് ഫോട്ടോഗ്രാഫി അവാർഡ് നിർണയ അഡ്വൈസറി പാനലിലെ ഏക മലയാളി സാന്നിധ്യമായി ജോർജ് മാത്യു (ജോജി). വിവിധ രാജ്യങ്ങളിലെ പ്രമുഖ ഫോട്ടോഗ്രാഫർമാർ അംഗങ്ങളായുള്ള പാനലിലെ ഏക ഇന്ത്യക്കാരനും അദ്ദേഹമാണ്.
2011ൽ കരോലിൻ കെനിയോൺ ‘പിങ്ക് ലേഡി ഫുഡ് ഫോട്ടോഗ്രാഫർ’ എന്ന പേരിൽ ഫുഡ് ഫോട്ടോഗ്രഫിയിൽ തുടങ്ങിയ അവാർഡ് പിൽക്കാലത്ത് ‘ഫുഡ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ’ എന്ന പേരിലും പിന്നീട് ‘വേൾഡ് ഫുഡ് ഫോട്ടോഗ്രഫി’ എന്നും പുനർനാമകരണം ചെയ്യപ്പെട്ടു. ഈ അവാർഡിന്റെ ലക്ഷ്യം ലോകമെമ്പാടുമുള്ള ഫുഡ് ഫോട്ടോഗ്രാഫികളിൽ ഏറ്റവും മികച്ച ഫോട്ടോഗ്രാഫിയെ കണ്ടെത്തുക എന്നുള്ളതാണ്. ഏകദേശം 100 രാജ്യങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളം എൻട്രികളാണ് മത്സരത്തിനെത്തുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫുഡ് ഫോട്ടോഗ്രാഫിയിലൂടെ ലോകമെമ്പാടുമുള്ള ഭക്ഷണ കഥകളിലേക്കാണ് ഈ ചിത്രവൈവിധ്യം വിരുന്നൊരുക്കുന്നത്.ലോകത്തിലെ ഏറ്റവും മികച്ച 10 ഫോട്ടോഗ്രാഫിക് അവാർഡുകളിൽ റാങ്ക് ചെയ്യപ്പെട്ട, വേൾഡ് ഫുഡ് ഫോട്ടോഗ്രാഫി അവാർഡുകൾ ഓരോ വർഷവും വിലയിരുത്തുന്നത്, ലോകത്തെ ഏറ്റവും പ്രശസ്തരായ ഫുഡ് ഫോട്ടോഗ്രാഫർമാരിൽ പ്രമുഖനായ ഡേവിഡ് ലോഫ്റ്റസ് ചെയർമാനായുള്ള അന്തർദേശീയ ഫുഡ് ഫോട്ടോഗ്രാഫർമാരുടെ പേരുകളുടെ ഒരു പാനലാണ്.
ബഹ്റൈന്റെ 52ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യം പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് രാജ്യത്തിന്റെ മഹത്തായ പൈതൃകവും മുത്ത് ഖനനത്തിന്റെ ചരിത്രവും വിശദമാക്കുന്നതായിരുന്നു. ഈ അപൂർവ ചിത്രം ഫ്രെയിമിലാക്കിയതും ജോർജ് മാത്യുവായിരുന്നു. 20 വർഷത്തിലേറെക്കാലമായി ബഹ്റൈനിൽ പ്രഫഷനൽ ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുകയാണ് ജോർജ് മാത്യു. george@greyimage.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.