പ്രവാസി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ലോക കേരളസഭ
text_fieldsമനാമ: പ്രവാസി മലയാളികളുടെ സംഗമമായ ലോക കേരളസഭ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും.
നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളാണ് വേദി. പ്രവാസികൾക്ക് പ്രോത്സാഹനവും ആദരവും നൽകിക്കൊണ്ട് കേരളത്തിൽ അവരുടെ നിക്ഷേപ സംരംഭങ്ങൾ ശക്തിപ്പെടുത്തുകയും അതുവഴി കേരളത്തെ കൂടുതൽ വികസനപാതയിലെത്തിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ലോക കേരളസഭ സംഘടിപ്പിക്കുന്നത്.
നൂറോളം രാജ്യങ്ങളിൽ നിന്നുള്ള 351ലധികം പ്രതിനിധികളാണ് ഇത്തവണ ലോക കേരളസഭയിൽ പങ്കെടുക്കുന്നത്. എം.എൽ.എമാർ, കേരള എം.പിമാർ, ഇന്ത്യൻ പൗരത്വമുള്ള പ്രവാസി കേരളീയർ, ഇന്ത്യക്കു പുറത്തുള്ളവർ, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ, തിരികെയെത്തിയ പ്രവാസികൾ, തങ്ങളുടെ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച പ്രവാസികൾ, ഒ.സി.ഐ കാർഡ് ഉടമകൾ എന്നിവർ ഇതിലുൾപ്പെടുന്നു.
വ്യത്യസ്ത മേഖലകളിലുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ലോക കേരളസഭയുടെ മേഖല സമ്മേളനങ്ങളും നടത്തിയിരുന്നു. ബഹ്റൈനിൽനിന്ന് കെ.ജി. ബാബുരാജൻ, പി.വി. രാധാകൃഷ്ണപിള്ള, ഷാനവാസ് പി.കെ, സുബൈർ കണ്ണൂർ, സി.വി. നാരായണൻ, പി. ശ്രീജിത്ത്, ഹബീബ് റഹ്മാൻ, ഷാജി മൂതല, ജേക്കബ് മാത്യൂ, തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.