വേൾഡ് മലയാളി കൗൺസിൽ സാരഥികളുടെ സ്ഥാനാരോഹണം നാളെ
text_fieldsമനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസിെൻറ പ്രവർത്തനോദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജൂലൈ ഒമ്പതിന് വൈകീട്ട് ആറിന് സൂം ഫ്ലാറ്റ് ഫോമിലൂടെ നടക്കുമെന്ന് മിഡിലീസ്റ്റ് പ്രൊവിൻസ് പ്രസിഡൻറ് രാധാകൃഷ്ണൻ തെരുവത്ത്, ബഹ്റൈൻ പ്രൊവിൻസ് ചെയർമാൻ ബാബു കുഞ്ഞിരാമൻ, പ്രസിഡൻറ് എബ്രഹാം സാമുവൽ, സെക്രട്ടറി പ്രേംജിത് എന്നിവർ അറിയിച്ചു.
കേരള ഫിഷറീസ് മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാകും. ഫാ. ഡേവിസ് ചിറമ്മൽ മുഖ്യ പ്രഭാഷകനും ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ വിശിഷ്ടാതിഥിയുമാകും.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ എക്സലൻസ് പുരസ്കാരത്തിന് അർഹനായ പി.വി. രാധാകൃഷ്ണ പിള്ളയെ ആദരിക്കും. കോവിഡ് കാലഘട്ടത്തിലെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് ബഹ്റൈൻ കേരളീയസമാജത്തിന് പ്രശസ്തി പത്രവും സമ്മാനിക്കും.
ബഹ്റൈൻ പ്രൊവിൻസിെൻറ പുതിയ ഭാരവാഹികൾ: ചെയർമാൻ ബാബു കുഞ്ഞിരാമൻ, വൈസ് ചെയർപേഴ്സൺ ദീപ ജയചന്ദ്രൻ, ഹരീഷ് നായർ, പ്രസിഡൻറ് എബ്രഹാം സാമുവൽ, വൈസ് പ്രസിഡൻറ് വിനോദ്ലാൽ എസ്, ആഷ്ലി കുര്യൻ, സെക്രട്ടറി പ്രേംജിത്, അസി. സെക്രട്ടറി രാജീവ് വെള്ളിക്കോത്ത്, ട്രഷറർ: ദിലീഷ് കുമാർ.കമ്മിറ്റി അംഗങ്ങൾ: ബൈജു ആരാദ്, അബ്ദുല്ല ബെള്ളിപ്പാടി, എസ്. സന്തോഷ് കുമാർ, എൽ. അനിൽ കുമാർ, എബി തോമസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.