വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികൾ ചുമതലയേറ്റു
text_fieldsമനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രോവിന്സിെൻറ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡൻറ് എഫ്.എം. ഫൈസലിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതവും ജസ്റ്റിന് ഡേവിസ് നന്ദിയും പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകരായ യു.കെ. അനില്‍, ബിജു ജോർജ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഭാരവാഹികളായി ടോണി നെല്ലിക്കന്‍ (ചെയര്‍), എഫ്.എം. ഫൈസല്‍ (പ്രസി), ജ്യോതിഷ് പണിക്കര്‍ (സെക്ര), മോനി ഒടിക്കണ്ടത്തില്‍ (ട്രഷ), പ്രദീപ് പുറവങ്കര, മണിക്കുട്ടന് വിജയലക്ഷ്മി രവി (വൈസ് ചെയർ), ജഗത് കൃഷ്ണകുമാര്‍, ജസ്റ്റിന് ഡേവിസ്, ലീബ രാജേഷ് (വൈസ് പ്രസി), ഷൈജു കമ്പ്രത്ത് (അസി. സെക്ര), തോമസ് ഫിലിപ്, സതീഷ് പൂമനക്കല്‍ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ) എന്നിവർ ചുമതലയേറ്റു.
പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന മുന്‍ വനിത വിഭാഗം സെക്രട്ടറി ശൈലജാദേവിക്ക് മോനി ഒടിക്കണ്ടത്തില്‍ മെമേൻറാ നല്കി. ബഹ്റൈനിലെ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ നിറസാന്നിധ്യമായ സെയ്ദ് ഹനീഫിനെ അനില്‍ യു.കെ പൊന്നാടയണിയിച്ചു. ജസ്ലി കലാം ഗാനമാലപിച്ചു. സാഹിത്യകാരന് യു.എ. ഖാദറിെൻറ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.