വേൾഡ് മലയാളി കൗൺസിൽ ഗോൾഡൻ ഗ്ലോബൽ എക്സലൻസ് അവാർഡ് സമ്മാനിച്ചു
text_fieldsമനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രഥമ ഡബ്ല്യു.എം.സി ഗോൾഡൻ ഗ്ലോബൽ എക്സലൻസ് അവാർഡ് ദാനവും ഓൺലൈനിൽ നടത്തി. കേരള ഫിഷറീസ് -സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട പ്രവാസി സംഘടനകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അനുസ്മരിച്ച അദ്ദേഹം കൂടുതൽ സഹായങ്ങളുമായി മുന്നോട്ടുവരാനുള്ള ആഹ്വാനവും നടത്തി.
ഡബ്ല്യു.എം.സി ഗോൾഡൻ ഗ്ലോബൽ എക്സലൻസ് അവാർഡിന് അർഹനായ പി.വി. രാധാകൃഷ്ണപിള്ള നേതൃത്വം നൽകുന്ന ബഹ്റൈൻ കേരളീയ സമാജത്തിെൻറ പ്രവർത്തനങ്ങളെ പ്രശംസിച്ച മന്ത്രി, സമാജവും വേൾഡ് മലയാളി കൗൺസിലുമായി സഹകരിച്ച് നിരവധി പരിപാടികൾ പ്രവാസികൾക്കായി മുന്നോട്ടുെവക്കാൻ കഴിയുമെന്ന് പറഞ്ഞു. സംസ്ഥാന സർക്കാറിെൻറ ശ്രദ്ധക്ഷണിച്ച് പി.വി. രാധാകൃഷ്ണപിള്ള അവതരിപ്പിച്ച ആശയങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുടെ അനുമോദന സന്ദേശം പരിപാടിയിൽ വായിച്ചു. കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവീസ് ചിറമ്മൽ, കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. ഡബ്ല്യു.എം.സി ഗോൾഡൻ ഗ്ലോബൽ എക്സലൻസ് അവാർഡ് ജേതാവ് പി.വി. രാധാകൃഷ്ണപിള്ള, പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാക്കളായ കെ.ജി. ബാബുരാജൻ, സോമൻ ബേബി, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി (ദുബൈ), പ്രസിഡൻറ് ഗോപാല പിള്ള (അമേരിക്ക), ജനറൽ സെക്രട്ടറി ഗ്രിഗറി മേടയിൽ, ട്രഷറർ തോമസ് അറമാങ്കുടി (ജർമനി) തുടങ്ങിയവർ സംസാരിച്ചു. പ്രഥമ ഗോൾഡൻ ഗ്ലോബൽ എക്സലൻസ് അവാർഡിന് തന്നെ തെരഞ്ഞെടുത്തതിലുള്ള സന്തോഷം മറുപടി പ്രസംഗത്തിൽ പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു.
വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസിസിെൻറ സ്ഥാനമൊഴിയുന്ന സെക്രട്ടറി എബി തോമസ് സ്വാഗതവും സെക്രട്ടറി പ്രേംജിത് നന്ദിയും പറഞ്ഞു. മിഡിൽ ഈസ്റ്റ് പ്രസിഡൻറ് രാധാകൃഷ്ണൻ തെരുവത്ത്, ബഹ്റൈൻ പ്രൊവിൻസ് പ്രസിഡൻറ് എബ്രഹാം സാമുവൽ, ചെയർമാൻ ബാബു കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ബഹ്റൈൻ പ്രൊവിൻസിെൻറ രജതജൂബിലി ആഘോഷപരിപാടികൾ ആഗസ്റ്റിൽ ആരംഭിക്കുമെന്നും മന്ത്രിയുടെ ആഹ്വാനം കണക്കിലെടുത്ത് വേണ്ട സഹായങ്ങൾ ചെയ്യാൻ വേൾഡ് മലയാളി കൗൺസിൽ പ്രതിജ്ഞാബദ്ധമാണെന്നും ബഹ്റൈൻ പ്രൊവിൻസ് ഭാരവാഹികൾ അറിയിച്ചു.
ഹരീഷ് ശൂരനാട് വരികൾ എഴുതി രാജീവ് വെള്ളിക്കോത്ത് സംഗീതം നൽകിയ അവതരണഗാനം വിദ്യാർഥികൾ അവതരിപ്പിച്ചു. സന്ദീപ് കണ്ണൂർ, നിഖിൽ വടകര, ശ്രീഹരി രാജീവ്, ശുഭ രാജീവ്, കൃഷ്ണ രാജീവ് എന്നിവർ അണിയറ പ്രവർത്തകരായിരുന്നു. ബിജു എം. സതീഷ് അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.