വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പുതിയ ഭരണസമിതിയായി
text_fieldsമനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന്റെ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗം ഇന്ത്യന്‍ ഡിലൈറ്റ് റസ്റ്റാറന്റിൽ നടന്നു. പ്രൊവിന്‍സ് പ്രസിഡന്റ് എബ്രഹാം സാമുവൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹരീഷ് നായര്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് പ്രവര്‍ത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കൗണ്‍സിലിന്റെ ഗ്ലോബല്‍, റീജനൽ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നിയമാവലിയെക്കുറിച്ചും ഗ്ലോബല്‍ ഇലക്ഷന് കമീഷണര്‍ ജെയിംസ് ജോണ്‍ വിശദീകരിച്ചു .
ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനായി വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ചെയര്‍മാനും ബഹ്റൈന്‍ പ്രൊവിന്‍സ് ഇലക്ഷന് കമീഷണറുമായ രാധാകൃഷ്ണന് തെരുവത്തിനെ യോഗം ചുമതലപ്പെടുത്തി. 2023-2025 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. കെ.ജി. ദേവരാജ് (ചെയർ), എബ്രഹാം സാമുവല്‍ (പ്രസി), അമല്‍ദേവ് ഒ.കെ (ജന. സെക്ര), ഹരീഷ് നായര്‍ (ട്രഷ), ഡോ. സുരഭില പട്ടാളി (വൈസ് ചെയര്‍), നസീര്‍ എ.എം, വിനോദ് നാരായണൻ (വൈസ് ചെയര്‍), ഡോ. ഡെസ്മണ്ട് ഗോമസ്, തോമസ് വൈദ്യന്, ഉഷ സുരേഷ് (വൈസ് പ്രസി), സാമ്രാജ് ആര്. നായര്‍ (അസോ. സെക്ര), ജിജോ ബേബി, അബ്ദുള്ള ബെല്ലിപ്പാടി, സുജിത് കൊട്ടാലാ (മെംബര്‍മാർ), ഷെജിന്‍ സുജിത്, മിനി പ്രമിലാസ്, അനു അല്ലന് (വിമന്‍സ് ഫോറം), ഡോ. റിസ്വാന് നസീര്‍, ഡോ. പ്രിന്‍സ് പാപ്പച്ചൻ, ഡോ. എലിസബത്ത് ബേബി (മെഡിക്കല്‍ ഫോറം). പുതുതായി തിരഞ്ഞെടുത്ത ഭരണസമിതി അംഗങ്ങളെ ജനറല്‍ സെക്രട്ടറി അമല്‍ദേവ് സ്വാഗതംചെയ്തു. രാധാകൃഷ്ണന് തെരുവത്ത്, ജയിംസ് ജോണ്‍, ഗ്ലോബല്‍ എജുക്കേഷന്‍ ഫോറം ജനറല്‍ സെക്രട്ടറി ഡോ. ഷെമിലി പി. ജോണ്‍, മുൻ വൈസ് ചെയർപേഴ്സൻ നിര്‍മല ജോസഫ്, ഡോ. ജിതേഷ് സി. എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്മാന് വിനോദ് നാരായണ്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.