വേൾഡ് മലയാളി ഫെഡറേഷൻ ഓണാഘോഷം
text_fieldsമനാമ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷനൽ കൗൺസിലിന്റെ ഓണാഘോഷ പരിപാടി ‘ഓണസംഗമം 2024’ ഇന്ത്യൻ ദർബാർ റസ്റ്റാറന്റ് ഹാളിൽ നടന്നു. ഡോ. ഹസൻ ഈദ് ബുഖാമസ് എം.പി, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി സിങ്, ഗ്ലോബൽ വൈസ് പ്രസിഡന്റ് കോശി സാമുവൽ, മിഡിൽ ഈസ്റ്റ് പ്രസിഡന്റ് വർഗീസ് പെരുമ്പാവൂർ എന്നിവർ സന്നിഹിതരായിരുന്നു.
ഏകദേശം മുന്നൂറിലധികം പേർ സദ്യയിൽ പങ്കെടുത്തു. വേൾഡ് മലയാളി ഫെഡറേഷൻ പ്രസിഡന്റ് മിനി മാത്യു, ജനറൽ സെക്രട്ടറി ആലിൻ ജോഷി, കോഓഡിനേറ്റർ ശ്രീജിത് ഫറോക്ക്, കൺവീനർമാരായ നെൽസൺ വർഗീസ്, ഋതിൻ തിലക് എന്നിവർ നേതൃത്വം നൽകി.
സുമേഷ്, മുഹമ്മദ് സാലി, ബാബ, ഷേർളി മാത്യു എന്നിവർ സ്റ്റേജ് സഹകരണം നൽകി. ജ്വാല ബഹ്റൈൻ മ്യൂസിക് ബാൻഡ്, സാരംഗിയും സംഘവും അവതരിപ്പിച്ച തിരുവാതിര എന്നിവയും നടന്നു. ഓണസദ്യ വിളമ്പാൻ ടഗ് ഓഫ് വാർ അസോസിയേഷൻ അംഗങ്ങൾ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.