ഷിഫയില്‍ ലോകരോഗി സുരക്ഷദിനം ആചരിച്ചു
text_fieldsമനാമ: 'സുരക്ഷിതമായ മാതൃ-നവജാത ശിശുസംരക്ഷണം' എന്ന പ്രമേയത്തില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെൻറര്‍ ലോകരോഗി സുരക്ഷദിനം ആചരിച്ചു. സുരക്ഷിതവും ആദരണീയവുമായ പ്രസവം ഉറപ്പുവരുത്താന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുക എന്നതാണ് ഈ വര്‍ഷം ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. പ്രസവസമയത്ത് മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും സുരക്ഷിതമായ ഉപയോഗം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമിടുന്നത്.
കോവിഡ് മുന്‍കരുതലുകള്‍ പാലിച്ച് ഷിഫയില്‍ നടന്ന പരിപാടിയില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ് അധ്യക്ഷതവഹിച്ചു.
രോഗികളുടെ സുരക്ഷയാണ് ആരോഗ്യ സേവനത്തിെൻറ അടിസ്ഥാനശിലയെന്ന് അദ്ദേഹം പറഞ്ഞു. ലോകം കോവിഡ് മഹാമാരി നേരിടുന്ന പാശ്ചാത്തലത്തിൽ ഇത്തവണത്തെ രോഗിസുരക്ഷ ദിനാചരണത്തിന് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെയും നവജാതശിശുവിെൻറയും സുരക്ഷയെക്കുറിച്ച ആഗോള അവബോധം ഉയര്‍ത്തുകയും സുരക്ഷിതമായ മാതൃ നവജാതശിശു പരിചരണം ഉറപ്പാക്കുകയുമാണ് ഈ വര്‍ഷം ദിനാചരണം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷിഫ സീനിയര്‍ സ്പെഷലിസ്റ്റ് പീഡിയാട്രീഷ്യന്‍ ഡോ. കുഞ്ഞിമൂസ സ്വാഗതം പറഞ്ഞു. സ്പെഷലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ. അലീമ, സ്പെഷലിസ്റ്റ് പീഡിയാട്രീഷ്യന്‍ ഡോ. സമീര്‍ ഉല്ലാസ് എന്നിവരും പങ്കെടുത്തു.
ദിനാചരണത്തിെൻറ ഭാഗമായി കേക്ക് മുറിക്കുകയും പങ്കെടുത്ത അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ക്വാളിറ്റി ആൻഡ് പേഷ്യൻറ് സേഫ്റ്റി സ്പെഷലിസ്റ്റ് ആന്‍സി അച്ചന്‍കുഞ്ഞ് നന്ദി പറഞ്ഞു. ഷാസിയ സര്‍ഫറാസ് ഖാന്‍ അവതാരകയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.