ലോകസമാധാനത്തിന് ശക്തമായ പിന്തുണ നൽകും
text_fieldsമനാമ: മൂന്നാമത് അന്താരാഷ്ട്ര ക്രിമിയൻ ഉച്ചകോടിയിൽ ബഹ്റൈൻ പങ്കാളിയായി. യുക്രെയ്ൻ പ്രസിഡൻറ് വൊളോദിമിർ സെലൻസ്കിയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന ഉച്ചകോടിയിൽ ഹമദ് രാജാവിനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയാണ് പങ്കെടുത്തത്. വിവിധ അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ ലോകത്ത് സമാധാനവും ശാന്തിയും ശക്തിപ്പെടുത്തുന്നതിന് നിറഞ്ഞ പിന്തുണയാണ് ബഹ്റൈൻ നൽകുന്നതെന്ന് സയാനി വ്യക്തമാക്കി. പ്രശ്നങ്ങൾക്ക് നയതന്ത്രത്തിന്റെയും ചർച്ചയുടെയും വഴികൾ സ്വീകരിച്ചാണ് പരിഹാരം തേടേണ്ടത്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെ പരസ്പര ബഹുമാനവും ആദരവും പ്രകടിപ്പിക്കാൻ സാധിക്കുകയും ചെയ്യേണ്ടതുണ്ട്. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ തേടണമെന്നും ബഹ്ൈറൻ ആവശ്യപ്പെട്ടു.
സംഘർഷങ്ങൾക്ക് സ്ഥായിയായ പരിഹാരമാണുണ്ടാകേണ്ടതെന്നും സമാധാനപൂർണമായ സാമൂഹിക ജീവിതം ഉറപ്പാക്കാൻ ഇത് അനിവാര്യമാണെന്നും സയാനി കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.