ലോക ഫിസിയോ തെറപ്പി ദിനം ആചരിച്ചു
text_fieldsമനാമ: കെ.എം.സി.സിയും ഫിസിയോ ഫോറവും സംയുക്തമായി ലോക ഫിസിയോ തെറപ്പി ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്യാമ്പും സൗജന്യ പരിശോധനയും സംഘടിപ്പിച്ചു.
കെ.എം.സി.സി വൈസ് പ്രസിഡന്റ് ഷാഫി പറക്കട്ടയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു.
ക്യാമ്പിന് ഫിസിയോ ഫോറം പ്രസിഡന്റ് ഡോ. ശ്രീദേവി, കെ.എം.സി.സി വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളിക്കുളങ്ങര, ഫിസിയോ ഫോറം സെക്രട്ടറി ഡോ. നൗഫൽ, കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, കെ.എം.സി.സി സെക്രട്ടറി കെ.കെ.സി. മുനീർ , ഫിസിയോ ഫോറം ട്രഷറർ ഡോ. റിയാസ്, ഡോ. അനസ് മുല്ലത്ത് തുടങ്ങിയവർ സംസാരിച്ചു.
ഡോ. നൗഫലും ഡോ. അമ്പിളിയും ക്ലാസുകൾക്ക് നേതൃത്വം നൽകി. സൗജന്യ പരിശോധനയിലൂടെ തങ്ങളനുഭവിച്ചു കൊണ്ടിരിക്കുന്ന ശാരീരിക വേദനകളിൽ മേൽ പരിഹാരമായി പാലിക്കേണ്ട ജീവിതചര്യകളും വ്യായാമമുറകളും ഡോക്ടർമാർ പകർന്നുനൽകിയത് പുതിയൊരു അനുഭവമായി. ആദ്യമായി ബഹ്റൈനിൽ സംഘടിപ്പിച്ച ഫിസിയോ ക്യാമ്പിൽ സൗജന്യമായി നടത്തിയ ഓൺലൈൻ രജിട്രേഷൻ മുഖേന നൂറ്റി അമ്പതോളം പേർ പങ്കെടുത്തു. ബോധവത്കരണത്തിനും പരിശോധനക്കും ഡോക്ടർമാരായ ശശി, നദീർ, ഷഹഷാദ്, വിനയ്, ഉബൈദ്, ഷാൻ, ശ്യാം, ആദർശ്, ബിന്നി, ഷഹീമ, സോജി മോൾ, ഷെറിൻ, അഫീദ, ഷാഹിമ, ഹുസ്ന, അമൃത എന്നിവർ നേതൃത്വം നൽകി. കെ.എം.സി.സി വൈസ് പ്രസിഡന്റ് ഗഫൂർ കൈപമംഗലം സ്വാഗതവും സെക്രട്ടറി റഫീഖ് തോട്ടക്കര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.