Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2022 5:18 AM GMT Updated On
date_range 22 Sep 2022 5:18 AM GMTലോക ശുചീകരണ ദിനം ആചരിച്ചു
text_fieldsbookmark_border
മനാമ: ലോക ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി മാൽകിയ ബീച്ചിൽ നടത്തിയ ശുചീകരണ പ്രവർത്തനത്തിൽ മുനിസിപ്പാലിറ്റികാര്യ, കൃഷിമന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക്ക് പങ്കുചേർന്നു. ക്ലീനപ് ബഹ്റൈനുമായി സഹകരിച്ചാണ് ബീച്ചിൽ ശുചീകരണം നടത്തിയത്. നിരവധി വളന്റിയർമാരും പരിപാടിയിൽ പങ്കെടുത്തു. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിലും പരിസ്ഥിതി സംരക്ഷണത്തിലും സമൂഹത്തിന്റെറ പങ്കാളിത്തം പ്രധാനമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫയും പരിപാടിയിൽ സന്നിഹിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story