ലോക വിനോദ സഞ്ചാര ദിനം ആഘോഷിച്ചു
text_fieldsമനാമ: ബഹ്റൈൻ സാംസ്കാരിക, പുരാവസ്തു അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വിനോദ സഞ്ചാര ദിനം ആഘോഷിച്ചു. മുഹറഖിലെ പേളിങ് പാത്ത് വിസിറ്റേഴ്സ് സെൻററിൽ നടന്ന പരിപാടിയിൽ അതോറിറ്റി അധ്യക്ഷ ശൈഖ മായി ബിൻത് മുഹമ്മദ് ആൽ ഖലീഫയും പൗരപ്രമുഖരും പെങ്കടുത്തു.
ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരിയിൽനിന്ന് കരകയറാൻ തുടങ്ങുന്ന ഘട്ടത്തിലെത്തിയ ലോക വിനോദ സഞ്ചാര ദിനം ഏറെ പ്രാധാന്യം അർഹിക്കുെന്നന്ന് ശൈഖ മായി പറഞ്ഞു. കോവിഡ് സൃഷ്ടിച്ച ആരോഗ്യ പ്രതിസന്ധി വിനോദ സഞ്ചാര മേഖലയിലെ സുസ്ഥിര വികസനത്തെ പ്രതികൂലമായി ബാധിച്ചു.
സുസ്ഥിര വികസനത്തിെൻറ നെടുംതൂണും പ്രാദേശിക സമൂഹത്തെ ഉണർത്തുന്ന ഉപകരണവുമാണ് സംസ്കാരം. ചരിത്രപരമായ സാംസ്കാരിക സ്മരണകൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മുഹറഖിെൻറ വികസനം തുടരുകയാണെന്നും അവർ പറഞ്ഞു.
യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ബഹ്റൈനിലെ രണ്ടാമത്തെ കേന്ദ്രമായ മുഹറഖിെൻറ ചരിത്രപരമായ പ്രാധാന്യം ബ്രിട്ടീഷ് പുരാവസ്തു സംഘത്തിൽനിന്നുള്ള പ്രഫ. റോബർട്ട് കാർട്ടർ സംസാരിച്ചു. ചരിത്രമുറങ്ങുന്ന മുഹറഖിലെ പുരാതന കെട്ടിടങ്ങൾ ഭാവിയിലെ നിക്ഷേപത്തിെൻറയും വികസനത്തിെൻറയും അടിത്തറയാകുമെന്നും അദ്ദേഹം പറഞ്ഞു.
മുഹറഖിലെ മുത്തുവ്യാപാരത്തിെൻറ വിവിധ കേന്ദ്രങ്ങളെ കോർത്തിണക്കിയുള്ള 'മുത്ത് പാത' ഇതിനകം വിനോദ സഞ്ചാരികളെ ആകർഷിച്ചു. ഭാവിയിൽ ബഹ്റൈനിലെ അന്താരാഷ്ട്ര വിനോദ സഞ്ചാരത്തിെൻറ പ്രധാനകേന്ദ്രമായി ഇതു മാറും. മുത്ത് പാതയുടെ ഭാഗമായി ബഹുനില കാർ പാർക്കിങ് കേന്ദ്രം, പൊതുചത്വരങ്ങൾ, ഷോപ്പിങ് സെൻററുകൾ, വാണിജ്യ, വിനോദ സഞ്ചാര പദ്ധതികൾ എന്നിവയും ആവിഷ്കരിക്കുന്നുണ്ട്. ഇത് മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആഘോഷത്തോടനുബന്ധിച്ച് ഖലാലി ഫോക്ലോർ ബാൻഡ് അവതരിപ്പിച്ച ഫിജ്രി സംഗീത പരിപാടിയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.