എഴുത്തുകാരനായ വെങ്കൊല്ല ദിൽഷാദ് തിരികെ നാട്ടിലേക്ക്
text_fieldsമനാമ: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ വേങ്കൊല്ല ദിൽഷാദ് 28 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിലേക്ക് പോകുന്നു. കൊല്ലം മടത്തറ ചല്ലിമുക്ക് സ്വദേശിയായ അദ്ദേഹം 1996 ഒക്ടോബർ ഒന്നിനാണ് സൗദി അറേബ്യയിലെ റിയാദിൽ പ്രവാസജീവിതം തുടങ്ങിയത്.
2002 വരെ സൗദി റിയാദിൽ ആയിരുന്നു. പിന്നീട് നാട്ടിൽ വന്ന് വിവാഹത്തിനുശേഷം വീണ്ടും 2007ൽ ദുബൈയിലെത്തി. 2013 ജനുവരിയിലാണ് ബഹ്റൈനിൽ പ്രവാസ ജീവിതം തുടങ്ങുന്നത്. ഡോ. മുഹമ്മദ് സ്വാലിഹ് സെന്ററിൽ റിസപ്ഷനിസ്റ്റായിട്ട് ജോലി ചെയ്തു.
2019 മുതൽ അലി ജാഫർ അൽ അറാദിയിൽ ജോലി തുടർന്നുകൊണ്ടിരിക്കുകയാണ്. കുട്ടിക്കാലം മുതൽ കഥാരചനയിലും പ്രസംഗ കലയിലും മികവുകാട്ടിയ ഇദ്ദേഹത്തിന്റെ ആദ്യ കഥ 1986ലാണ് വെളിച്ചം കണ്ടത്. പതിനെട്ടാം വയസ്സിൽ ചാച്ചാജി മിനി മാഗസിന്റെ പത്രാധിപർ എന്ന നിലയിൽ പ്രവർത്തിച്ചു. ആദ്യ പുസ്തകം അരഞ്ഞാണം സൈന്ധവ ബുക്സ് 2001ൽ പ്രസിദ്ധീകരിച്ചു.
കടലിനക്കരെ, ഓമനക്കഥകളും കവിതകളും, ദേവരാജനും കുറെ വ്യാകുലതകളും, അരഞ്ഞാണം എന്നീ പുസ്തകങ്ങൾ എഴുതി. പ്രവാസ ജീവിതത്തിന്റെ വേദനകളും സന്തോഷങ്ങളും കോർത്തിണക്കി എഴുതിയ കഥകൾ ശ്രദ്ധേയമായിരുന്നു. പഴകിയ ഖുബ്ബൂസുകൾ ആറാമത്തെ കൃതിയാണ്. നാട്ടിലെത്തി സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാകാനാണ് ആഗ്രഹം. ഭാര്യ നദീറാ ബീവി. മക്കൾ: ൈറഹ, റിമിന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.