പതിറ്റാണ്ടുകൾക്കിടയിൽ ജുമുഅയില്ലാത്ത ആദ്യത്തെ വെള്ളിയാഴ്ച
text_fieldsയാംബു: അഞ്ചും അതിലേറെയും പതിറ്റാണ്ടുകൾ നീണ്ട ജീവിതത്തിനിടയിൽ ജുമുഅ ഇല്ലാത്ത ഒരു വ െള്ളിയാഴ്ച ആദ്യത്തെ അനുഭവമായി കാണുകയാണ് രാജ്യത്തെ സ്വദേശികളും വിദേശികളും. വിശ്വ ാസികളിൽ ഭൂരിഭാഗം പേർക്കും അവരുടെ ജീവിതത്തിൽ ജുമുഅ ഇല്ലാത്ത വെള്ളിയാഴ്ച ആദ്യത്തെ അനുഭവമാണ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മക്ക, മദീന ഹറമുകളിൽ ഒഴികെ ബാക്കി രാജ്യത്തെ മുഴുവൻ പള്ളികളിലും ജുമുഅ, ജമാഅത്ത് നമസ്കാരങ്ങൾ നിർത്തിവെക്കാൻ ഉന്നത പണ്ഡിത സഭയുടെ തീരുമാനം വന്നത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്ആളുകൾ ഒരുമിച്ച് കൂടുന്നത് രോഗം പകരാനുള്ള പ്രധാന കാരണങ്ങളിലൊന്നാണെന്ന യാഥാർഥ്യം മനസ്സിലാക്കിയ വിശ്വാസികൾ വൈകാരികതലം മാറ്റിവെച്ചാണ് സ്വന്തം താമസസ്ഥലങ്ങളിൽ നമസ്കാരങ്ങൾ നിർവഹിക്കാൻ തങ്ങളുടെ മനസ്സുകളെ പാകപ്പെടുത്തിയത്.
ജുമുഅ നമസ് കാരത്തിന് പകരം എല്ലാവരും സ്വന്തം വീടുകളിൽ ളുഹ്ർ നമസ്കരിച്ചു. പള്ളികളിൽനിന്ന് അഞ്ചുനേരം ബാങ്ക് മുഴങ്ങുമ്പോൾ ‘അസ്വലാത്തു ഫീ ബുയൂതിക്കും’ (നമസ്കാരം വീടിനകത്ത് വെച്ച് നിർവഹിക്കുക) എന്ന സന്ദേശവും നൽകുന്നുണ്ട്. പ്രവാചകചര്യയുടെ അടിസ്ഥാനത്തിൽ ജുമുഅക്ക് പകരം നാല് റക്അത്ത് ളുഹ്ർ നമസ്കാരമാണ് നിർവഹിക്കേണ്ടതെന്നും വിശ്വാസി സമൂഹത്തെ പണ്ഡിത സഭ അറിയിച്ചിരുന്നു.
പ്രവാചക വചനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വീടുകളിൽ നമസ്കരിക്കണമന്ന അറിയിപ്പ് നൽകിയതെന്ന് സൗദി പണ്ഡിത സഭ പുറത്തിറക്കിയ മതവിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ബഹുഭൂരിഭാഗം ആളുകൾക്കും ജീവിതത്തിലെ ആദ്യ അനുഭവമാണ് ജുമുഅ ഇല്ലാത്ത വെള്ളിയാഴ്ച. പകർച്ച വ്യാധികൾ ഉണ്ടാകുമ്പോൾ പള്ളിയിലെ നമസ്കാരം വിലക്കിയിരുന്ന പ്രവാചക മാതൃകകൾ ഇസ്ലാമിക ചരിത്രത്തിൽ അപൂർവമായെങ്കിലും ഉണ്ടായിട്ടുണ്ട്. ഈ പ്രവാചക അധ്യാപനങ്ങളെ പിൻപറ്റിയാണ് ജനസമ്പർക്കത്തിലൂടെ വൈറസ് പകരുന്നത് തടയാൻ സൗദി അറേബ്യയിലും മറ്റു രാജ്യങ്ങളിലും ഇപ്പോൾ പള്ളികൾ അടച്ച് സംഘടിത നമസ്കാരം നിർത്തലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.