യവനിക ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsമനാമ: നാടക പ്രവർത്തകരുടെ കൂട്ടായ്മയായ യവനിക അത്തം മുതൽ തിരുവോണം വരെ ഓൺലൈനിൽ ഓണാഘോഷം സംഘടിപ്പിച്ചു. കോവിഡ് എന്ന മഹാമാരിയെ നേരിടുന്ന ആതുര സേവന രംഗത്തെയും ജീവ കാരുണ്യ രംഗത്തെയും മലയാളികൾക്ക് ആദരം അർപ്പിച്ച് പൂയത്ത് ജയപ്രകാശും രാജു നായരും ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മലയാള നാടക വേദിയിലെ കുലപതി ഇബ്രാഹിം വെങ്ങര ആശംസകൾ നേർന്നു.
10 ദിവസം നീണ്ടുനിന്ന വിവിധയിനം കലാപരിപാടികളിൽ ഓണപ്പാട്ടുകൾ, തിരുവാതിര, നൃത്യനൃത്തങ്ങൾ തുടങ്ങിയവ അരങ്ങേറി. സലാം, ജയകുമാർ വർമ, സാം തിരുവല്ല, വിജിത ശ്രീജിത്ത്, ശ്രീജിത്ത് ഫറോക്ക്, രമ്യാ പ്രമോദ്, ഉണ്ണികൃഷ്ണൻ, ജോണി ആൻറണി, ചാർളി എന്നിവർ വിവിധ തരം ഗാനങ്ങൾ ആലപിച്ചു. ജയമോഹൻ, ശിവകുമാർ കൊല്ലോറാത്ത്, ദിനേശ് കുറ്റിയിൽ, രാധാകൃഷ്ണൻ തെരുവത്ത്, പുഷ്പ മേനോൻ, രാജു നായർ, നന്ദകുമാർ, മജീദ് കൊച്ചിൻ, സഫിയ മജീദ്, സേതു, ജയാ മേനോൻ, പ്രകാശ് വടകര, വിക്രം കെ. നായർ ജിക്കു ചാക്കോ, ഇന്ദു നന്ദ കുമാർ, ഗോപൻ പഴുവിൽ, കലാ സേതു, ലതാ ജയപ്രകാശ്, ജയൻ ജേക്കബ്, ബിജി ശിവ, ശ്രീജിത്ത് പറശ്ശിനി, സുവിത രാകേഷ്, രാകേഷ് എന്നിവർ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.