Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകരുത്തോടെ ബഹ്‌റൈന്‍

കരുത്തോടെ ബഹ്‌റൈന്‍

text_fields
bookmark_border
കരുത്തോടെ ബഹ്‌റൈന്‍
cancel
camera_alt???? ???????????? ??????? ????? ??????? ??????? ?????? ??????? ????? ??? ??? ?? ?????? ????????????????

മനാമ: വിവിധ പ്രതിസന്ധികൾക്കിടയിലും ബഹ്​റൈൻ തിളങ്ങിയ വർഷമാണ്​ 2017. ആഭ്യന്തരവും വൈദേശികവുമായ വെല്ലുവിളികൾ ഒരു പോലെ തുടർന്നപ്പോൾ, ഭരണാധികാരികളായ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ എന്നിവരുടെ ദീർഘവീക്ഷണവും നയ^നിലപാടുകളും രാജ്യത്തി​​െൻറ അചഞ്ചലമായ മുന്നേറ്റത്തിന്​ കരുത്ത്​ പകർന്നു.

ജൗ ജയിലില്‍ ഭീകരസംഘം ആക്രമണം നടത്തി തടവുകാരെ രക്ഷപ്പെടുത്തിയ സംഭവത്തോടെയാണ്​ 2017ൽ ഇവിടെ  വിധ്വംസക പ്രവർത്തനങ്ങൾ ആരംഭിച്ചത്​. പൊലീസുകാരനെ കൊലപ്പെടുത്തിയ ശേഷമാണ് ഭീകരവാദ കേസുകളില്‍ ശിക്ഷിക്കപ്പെട്ട പത്ത് തടവുകാരെ രക്ഷപ്പെടുത്തിയത്. പിന്നീട്​ പല ഘട്ടങ്ങളിലായി സുരക്ഷ ഉദ്യോഗസ്​ഥർക്കും പൊലീസുകാർക്കുമെതിരെ ഭീകരവാദികൾ ആക്രമണങ്ങൾ നടത്തി. ചിലർക്ക്​ ജീവൻ നഷ്​ടമാവുകയും ചെയ്​തു. കുറ്റവാളികളിൽ ചിലർ രക്ഷപ്പെ​ട്ട്​ ശത്രുരാജ്യങ്ങളിൽ അഭയം പ്രാപിച്ചെങ്കിലും മിക്കവരെയും നിയമത്തിന്​ മുന്നിൽ ഹാജരാക്കാനും ശിക്ഷ ഉറപ്പാക്കാനുമായി എന്നത്​ നേട്ടമാണ്​. ഇറാനാണ്​ രാജ്യത്ത്​ വിധ്വംസക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്ന്​ ബഹ്​​ൈറൻ ആവർത്തിച്ച്​ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്​നങ്ങൾക്കിടയിലും പ്രവാസികളുടെ പ്രിയ രാജ്യമായി ബഹ്​റൈൻ തുടരുകയാണ്​. പ്രവാസികളുമായി ബന്ധമുള്ള വിവിധ അന്താരാഷ്​ട്ര സർവെകളിൽ ബഹ്​റൈൻ മുൻനിരയിലാണ്​. 
എട്ടാം നൂറ്റാണ്ടിൽ പണിത ഖമീസ്​ പള്ളി രണ്ടുവർഷം നീണ്ട നവീകരണ പ്രവൃത്തികൾക്കുശേഷം വീണ്ടും തുറന്നത്​ ഇൗ വർഷം ജനുവരി 10നാണ്​. ഫലസ്തീന്​ നൽകി വരുന്ന പിന്തുണ പരിഗണിച്ച്​ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫക്ക്​ ‘ഗ്രാൻറ്​ മെഡൽ ഒാഫ്​ ഫലസ്​തീൻ’​  ഏപ്രിലിൽ സമ്മാനിച്ചു. 

മലയാളി പ്രവാസികൾക്ക്​ പ്രതീക്ഷ നൽകുന്നതായിരുന്നു ഫെബ്രുവരിയിൽ നടന്ന മുഖ്യമന്ത്രി പിണറായി വിജയ​​െൻറ ബഹ്​റൈൻ സന്ദർശനം. മൂന്ന്​ ദിവസം നീണ്ട സന്ദർശന വേളയിൽ മുഖ്യമന്ത്രി​െയ വലിയ ആദര​േവാടെയാണ്​ ബഹ്​റൈൻ ഭരണകൂടം സ്വീകരിച്ചത്​. ഭരണനേതൃത്വവുമായി ചർച്ചകൾ നടത്തിയ അദ്ദേഹം ബഹ്​റൈനും കേരളവും തമ്മിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്ന പദ്ധതികളുടെ ​രൂപവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിന്​ പിന്നീട്​ തുടർച്ചയുണ്ടായില്ല. കേരളത്തി​​െൻറ വികസന പദ്ധതികളുമായി ബഹ്​റൈനെ കണ്ണിചേര്‍ക്കുന്ന ആശയങ്ങളുടെ പട്ടികയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്റൈന്‍ ഭരണാധികാരികളുമായി നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ട് വച്ചത്​. ഇത്​  കേരളീയ സമാജത്തി​​െൻറ 70ാം വാര്‍ഷികാഘോഷ പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം വിശദീകരിക്കുകയും ചെയ്​തിരുന്നു. ബഹ്റൈന്‍^കേരള അക്കാദമിക് എക്സ്ചേഞ്ചി​​െൻറ ഭാഗമായി ബഹ്റൈനില്‍ കേരള പബ്ലിക്​ സ്കൂളും എഞ്ചിനിയറിങ് കോളജും സ്ഥാപിക്കുക, കേരളത്തിലെ അടിസ്ഥാന വികസനത്തിനായി   വികസന ഫണ്ടിന് രൂപം നല്‍കുക, ബഹ്റൈൻ‍-കേരള സാംസ്കാരിക കൈമാറ്റത്തിനായി കേരളത്തില്‍ ബഹ്റൈന്‍ ഭരണാധികാരികളുടെ പേരില്‍ സാംസ്കാരിക സമുച്ചയം സ്ഥാപിക്കുക തുടങ്ങിയവയായിരുന്നു നിർദേശങ്ങൾ.
ടൂറിസം രംഗത്ത്​ വലിയ ചുവടുവെയ്​പുകൾ നടത്തിയ വർഷമാണിത്​. ടൂറിസം രംഗത്തി​​െൻറ കുതിപ്പിനായി വിവിധ പദ്ധതികൾ ആവിഷ്​കരിച്ചു. ഫോർമുല വൺ മത്സരം, കൾചറൽ ഫെസ്​റ്റ്​, ജ്വല്ലറി എക്​സിബിഷൻ, ​ലൈറ്റ്​ ഷോ, ഷോപ്പിങ്​ ഫെസ്​റ്റിവൽ തുടങ്ങിയ വിവിധ പരിപാടികൾക്കായി നിരവധി പേരാണ്​ രാജ്യത്തെത്തിയത്​. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്​റ്റുകളുടെ പ്രിയ ഇടമാണ്​ ബഹ്​റൈൻ. ഇതിനുപുറമെ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ആഡംബര വിവാഹങ്ങൾക്കും മറ്റും വേദിയൊരുക്കാനും ബഹ്​റൈൻ പദ്ധതിയൊരുക്കി. ഇത്തരത്തിലുള്ള ആദ്യ ആഡംബര വിവാഹത്തിന്​ ഫോർ സീസൺസ്​ 
ഹോട്ടൽ വേദിയാവുകയും ചെയ്​തു. ഇൗ നീക്കങ്ങൾ രാജ്യത്തെ സമ്പദ്​വ്യവസ്​ഥ ശക്തമാക്കുമെന്ന കാര്യം ഉറപ്പാണ്​. 

ബഹ്​റൈനി​ലെത്തിയ ടൂറിസ്​റ്റുകൾ ഇവിടെ ഇൗ വർഷം ചെലവഴിച്ചത്​ 900 ദശലക്ഷം ദിനാറിലധികമാണ്​. ഇൗ വർഷത്തെ ആദ്യ ഒമ്പത്​ മാസത്തെ കണക്കനുസരിച്ച്​ രാജ്യത്ത്​ 8.7 ദശലക്ഷം സന്ദർശകർ എത്തിയതായി വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയ അധികൃതർ വ്യക്തമാക്കിയിരുന്നു. അറബ് ലീഗ് ഏര്‍പ്പെടുത്തിയ ‘അറബ് വനിതാരത്ന’ അവാര്‍ഡിന് ബഹ്റൈന്‍ വനിത സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്സണും ഹമദ് രാജാവിന്‍െറ പത്നിയുമായ പ്രിന്‍സസ് ശൈഖ സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ഖലീഫ ഇൗ വർഷം അര്‍ഹയായി. അറബ് സ്ത്രീകളുടെ ഉന്നമനത്തിനായി നടത്തിയ ശ്രമങ്ങള്‍ മാനിച്ചാണിത്. 

പ്രവാസികൾ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കണമെങ്കിൽ 48 മണിക്കൂർ മുമ്പ്​ രേഖകൾ നാട്ടിലെ വിമാനത്താവളത്തിൽ എത്തിക്കണമെന്ന ഉത്തരവ് വലിയ ദുരിതമായി മാറിയെങ്കിലും രാഷ്​ട്രീയ നേതൃത്വത്തി​​െൻറയും സംഘടനകളുടെയും നിരന്തര ഇടപെടൽ മൂലം ഇത്​ പിൻവലിക്കപ്പെടുകയും നടപടികൾ പഴയ രൂപത്തിലാവുകയും ചെയ്​തു.

തൊഴിലാളികൾ സ്വയം സ്​പോൺസർമാരാകുന്ന  പുതിയ സംവിധാനമായ ഫ്ലെക്​സിബിൾ വർക്​ പെർമിറ്റിന്​ ​ജൂലൈ അവസാനം തുടക്കമായി.  ലേബർ മാർക്കറ്റ ്​റെഗുലേറ്ററി ​അതോറിറ്റിയുടെ​ (എൽ.എം.ആർ.എ) സിത്ര ഒാഫിസിൽ നിന്നാണ്​ പെർമിറ്റ്​ അനുവദിച്ച്​ തുടങ്ങിയത്​.  
ഫ്ലെക്​സി പെർമിറ്റിനോട്​ പ്രവാസികളിൽ നിന്ന്​ മോശമല്ലാത്ത പ്രതികരണമാണ്​ ലഭിക്കുന്നത്​.  മിഡിൽ ഇൗസ്​റ്റിൽ തന്നെ ആദ്യമായാണ്​ ഇൗ നീക്കം നടക്കുന്നത്​. ഏതാണ്ട്​ 60,000ത്തിലധികം അനധികൃത തൊഴിലാളികൾ രാജ്യത്തുണ്ടെന്നാണ്​ അനുമാനം. രണ്ടുവർഷം കൊണ്ട്​ 48,000 പേർക്ക്​ ​ഫ്ലെക്​സി പെർമിറ്റ്​ അനുവദിക്കാനാകുമെന്ന്​ എൽ.എം.ആർ.എ മേധാവി ഉസാമ ബിൻ അൽ അബ്​സി പറഞ്ഞിരുന്നു. പെർമിറ്റിനായി ഒരാൾക്ക്​ രണ്ടുവർഷത്തേക്ക്​ 1,169 ദിനാർ ചെലവഴിക്കണം.  

കൊമേഴ്​സ്യൽ രജിസ്​ട്രേഷൻ (സി.ആർ) ഫീസ്​ വർധനയുമായി മു​േന്നാട്ട്​ പോകുമെന്ന്​ അധികൃതർ പറഞ്ഞത്​ വ്യാപാര സമൂഹത്തെ ഭയപ്പെടുത്തിയിരുന്നു. സെപ്​റ്റംബർ 22മുതലാണ്​ ഫീസ്​ വർധന നടപ്പാക്കാൻ തീരുമാനിച്ചതെങ്കിലും പിന്നീടത്​ ആറു മാസത്തേക്ക്​ നീട്ടി.പ്രധാനമന്ത്രിയുടെ ഇടപെടലാണ്​ ഇക്കാര്യത്തിൽ വ്യാപാര സമൂഹത്തിന്​ തുണയായത്​.  2015 ഡിസംബർ മുതൽ സി.ആർ നിരക്ക്​ വർധനക്കുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്​. കഴിഞ്ഞ വർഷം സെപ്​റ്റംബറിൽ ഇത്​ ഒൗദ്യോഗിക ഗസറ്റിൽ വരികയും ചെയ്​തു.കാബിനറ്റ്​ അംഗീകരിച്ച ശേഷമാണ്​ ഗസറ്റിൽ വിജ്​ഞാപനം​ ചെയ്​തത്.      

ഇന്ത്യയിൽ നടപ്പാക്കിയ ചരക്കു സേവന നികുതി (ജി.എസ്​.ടി) വഴി പ്രതിസന്ധിയിലായ ഗൾഫ്​ കാർഗോ മേഖലയുടെ കഷ്​ടകാലം ഒക്​ടോബറോടെ തീർന്നു. കേന്ദ്രത്തി​​െൻറ പുതിയ ഉത്തരവ്​ പ്രകാരം വിദേശത്തുനിന്ന്​ സമ്മാനമായി അയക്കുന്ന 5,000 രൂപ വരെയുള്ള സാധനങ്ങൾക്ക്​ നികുതി ഒഴിവാക്കി. ഇക്കഴിഞ്ഞ ജൂൺ അവസാനം ​േകന്ദ്രം എടുത്ത തീരുമാനമാണ്​ കാർഗോ ഏജൻസികളുടെ നടുവൊടിച്ചത്​. അതുവരെ 20,000 രൂപയുടെ സാധനങ്ങൾ നാട്ടിലേക്ക്​ നികുതിയൊന്നുമില്ലാതെ അയക്കാമായിരു​ന്നു. എന്നാൽ ജൂണിൽ ഇൗ സൗകര്യം റദ്ദാക്കി. യാ​െതാരു മുന്നറിയിപ്പും നൽകാതെയാണ്​ കേന്ദ്ര സർക്കാർ ഇൗ തീരുമാനം നടപ്പാക്കിയതെന്ന്​ മേഖലയിൽ പ്രവർത്തിക്കുന്നവർ ആരോപിച്ചിരുന്നു. 

ഇതുകാരണം നാട്ടിലേക്കയച്ച ടൺകണക്കിന്​ കാർഗോ ഉരുപ്പടികൾ വിവിധ വിമാനത്താവളങ്ങളിൽ​ കെട്ടിക്കിടക്കുകയും ക്ലിയറൻസ്​ കിട്ടാൻ നികുതി അടക്കേണ്ടി വരികയും ചെയ്​തു​. നികുതി അടക്കേണ്ടി വരുന്നതിനാൽ പാർസർ ചാർജ്​ പിന്നീട്​ ഏജൻസികൾ വർധിപ്പിച്ചു. നേരത്തെ   കിലോക്ക്​ ഒരു ദിനാറും, ഒരു ദിനാറും നൂറ്​ ഫിൽസുമൊക്കെ ഇൗടാക്കിയിരുന്നവർ ചാർജ്​ 1.600 ദിനാർ ആക്കി വർധിപ്പിച്ചു. ഇതോടെ ഇൗ മേഖല തന്നെ സജീവമല്ലാതായി.തീരുമാനം മാറിയതോടെ പാർസൽ രംഗം വീണ്ടും കരുത്തുനേടി.  ഇന്ത്യയിലും വിദേശത്തുമായി രണ്ടുലക്ഷത്തോളം പേർ ഇൗ രംഗത്ത്​ ജോലി ചെയ്യുന്നുണ്ട്​​. ഇവരിൽ 90 ശതമാനവും മലയാളികളാണ്​. 
ബഹ്​റൈനിൽ പുതുതായി തൊഴിൽ വിസയിൽ എത്തുന്ന പ്രവാസികൾ സമഗ്ര രക്തപരിശോധന ഉൾപ്പെടെയുള്ള ആരോഗ്യപരിശോധന നടത്തേണ്ട തരത്തിലുള്ള മാറ്റങ്ങൾ വന്നു.  പുതിയ നിർദേശം അനുസരിച്ച്​ ജോലിക്ക്​ മുമ്പുള്ള പരിശോധനയോടൊപ്പം ബയോമെട്രിക്​ രജിസ്​ട്രേഷനും ഏർപ്പെടുത്തിയിട്ടുണ്ട്​. ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റി (എൻ.എച്ച്​. ആർ.എ) ആണ്​ ഇതി​​െൻറ മേൽനോട്ടം വഹിക്കുന്നത്​. ഏതെങ്കിലും തരത്തിലുള്ള പകർച്ച വ്യാധികളുള്ളവരെ തിരിച്ചറിയുക എന്നതാണ്​ ഇൗ പരിശോധനകളുടെ പ്രധാന ലക്ഷ്യം. വർഷങ്ങളായി പ്രവാസികൾക്കുള്ള മെഡിക്കൽ പരിശോധന അൽ റാസി ഹെൽത്ത്​ സ​െൻററിലാണ്​ നടക്കുന്നത്​. എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവരെ ഇവിടെ നിന്നാണ്​ കണ്ടെത്തിയിരുന്നത്​. ജനറൽ ഫിസിഷ്യനാണ്​ തൊഴിലാളികളെ ഇവിടെ പരിശോധിച്ചിരുന്നത്. പുതിയ നിർദേശമനുസരിച്ച്​, എല്ലാ പ്രവാസികളും എച്ച്​.​െഎ.വി, ഹെപ്പറ്റൈറ്റിസ്​ ^ബി തുടങ്ങിയവക്കുള്ള പരിശോധനകൾ നടത്തണം. അസുഖമുണ്ടെന്ന്​ വ്യക്തമാകുന്നവരെ ബഹ്​റൈനിൽ ​േജാലി ചെയ്യാൻ അനുവദിക്കില്ല. ആരോഗ്യരംഗത്തും കിൻറർഗാർടൻ മേഖലയിലും ജോലി ചെയ്യുന്നവർ ക്ഷയരോഗ പരിശോധനയും നടത്തണം.  പ്രീ എംപ്ലോയ്​മ​െൻറ്​ മെഡിക്കൽ പരിശോധന നടത്താനായി 14 സ്വകാര്യ മെഡിക്കൽ കേന്ദ്രങ്ങൾക്ക്​ ഇതിനകം അധികൃതർ ലൈസൻസ്​ നൽകിയിട്ടുണ്ട്. 

​​പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും ​ഹെൽത്​ സ​െൻററുകളിൽ നൽകിയിരുന്ന സൗജന്യ സേവനം റദ്ദാക്കിയത്​ സാധാരണക്കാരെ ബാധിച്ചിട്ടുണ്ട്. മരുന്ന്​ ഇനത്തിലുള്ള ചെലവും ഇൗ കാലയളവിൽ വർധിച്ചു. ജൂൺ ആദ്യം അയൽരാജ്യമായ ഖത്തറുമായുള്ള ബന്ധങ്ങൾ വിഛേദിച്ച നടപടിയെ അനിവാര്യം എന്നാണ്​ ബഹ്​റൈൻ വിശേഷിപ്പിച്ചത്​. ഭീകര​തയെ പിന്തുണക്കുന്നു, രാജ്യത്തി​​െൻറ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നു എന്നീ കാരണങ്ങളാണ്​ ബന്ധം വിഛേദിക്കാനുള്ള കാരണമായി വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. 48മണിക്കൂറിനുള്ളിൽ നയതന്ത്ര ബന്ധവും അവസാനിപ്പിക്കുന്നതിനാൽ ഖത്തറി​​െൻറ എല്ലാ നയതന്ത്ര ഉദ്യോഗസ്​ഥരും നിശ്​ചിത സമയപരിധിക്കുള്ളിൽ രാജ്യം വിടണമെന്ന്​ അറിയിക്കുകയുണ്ടായി.മാധ്യമങ്ങൾ വഴി പ്രകോപനം സൃഷ്​ടിക്കൽ, ഇറാൻ ഗ്രൂപ്പുകളുമായി ബന്ധമുള്ള സായുധ ഭീകരർക്ക്​ പിന്തുണയും പണവും നൽകൽ എന്നിവയാണ്​ ഖത്തറി​​െൻറ നേതൃത്വത്തിൽ നടക്കുന്നതെന്ന്​ പ്രസ്​താവനയിൽ പറഞ്ഞു. 
രാജ്യ​ത്ത്​ അട്ടിമറി നടത്താനും പ്രശ്​നങ്ങൾ ആളിക്കത്തിക്കാനുമുള്ള ശ്രമത്തി​​െൻറ ഭാഗമാണിത്​. ദേശീയ സുരക്ഷ കാത്തുസൂക്ഷിക്കുന്നതി​​െൻറ ഭാഗമായാണ്​ കടുത്ത നടപടിയെന്ന്​ വാർത്ത ഏജൻസിയായ ബി. എൻ.എ അന്ന്​ റിപ്പോർട്ട്​ ചെയ്​തു. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനും സ്​ഥിരതയും സുരക്ഷയും അല​േങ്കാലപ്പെടുത്താനും ഖത്തർ നിരന്തര ശ്രമം നടത്തിയതായും രാജ്യം ആരോപിച്ചു. സൗദി, യു. എ.ഇ, ഇൗജിപ്​ത്​ എന്നീ രാഷ്​ട്രങ്ങളുടെ സമാന നിലപാടാണ്​ ഖത്തറിനോട്​ ബഹ്​റൈനും സ്വീകരിക്കുന്നത്​. 

പുകയില, പുകയില ഉല്‍പന്നങ്ങള്‍, ഊർജദായക ശീതളപാനീയം എന്നിവക്ക് പുതിയ നികുതി സമ്പ്രദായം ഏര്‍പ്പെടുത്തുകയാണ്​ ബഹ്​റൈൻ. ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രജിസ്​റ്റര്‍ ചെയ്യാനുള്ള അവസാന തീയതി 2018 ജനുവരി 15 വരെയാണ്​. പുകയില ഉല്‍പന്നങ്ങള്‍, ഊർജ ദായകപാനീയം എന്നിവക്ക് 100 ശതമാനം നികുതിയും കാർബണേറ്റഡ്​ പാനീയങ്ങള്‍ക്ക് 50 ശതമാനം നികുതിയുമാണ് ഈടാക്കുകയെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. ആരോഗ്യത്തിന്​ ദോഷകരമായ വസ്തുക്കളുടെ ഉപഭോഗം കുറക്കാനും ഇതി​​െൻറ അമിത ഉപയോഗത്താലുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സ ചെലവില്‍ കുറവ്​ വരുത്താനുമുദ്ദേശിച്ചാണ് പുതിയ നിയമം ജി.സി.സി തലത്തില്‍ ഏര്‍പ്പെടുത്തുന്നത്. ഇത്തരം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും വിപണനം നടത്തുന്നതിനും പ്രത്യേക അനുമതി വാങ്ങുന്നതിനായി രജിസ്​റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം. 

ബഹ്​റൈൻ സാമൂഹിക- സാംസ്​കാരിക മേഖലകളിൽ എണ്ണം കൊണ്ടും പ്രവൃത്തി കൊണ്ടും സജീവ സാന്നിധ്യമായ മലയാളികൾ വിവിധ രംഗങ്ങളിൽ നിറഞ്ഞു നിന്ന വർഷമാണിത്​. കേരളീയ സമാജം മുതൽ പ്രാദേശിക കൂട്ടായ്​മകൾ വരെയുള്ളവർ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ​നാടി​​െൻറ സംഗീത, സാഹിത്യ, കലാ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന നിരവധി പേരാണ്​ ഇൗ വർഷം ബഹ്​റൈനിൽ വന്നുപോയത്​. പതിനായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഇന്ത്യൻ സ്​കൂളിലും ഇന്ത്യൻ സമൂഹത്തി​​െൻറയാകെ പ്രാതിനിധ്യമുള്ള ഇന്ത്യൻ ക്ലബിലും മലയാളി നേതൃത്വം പതിവുപോലെ സജീവമാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsyear endermalayalam news
News Summary - year ender-bahrain-gulf news
Next Story