യെല്ലോ ജാഗ്രത ലെവൽ: മുൻകരുതൽ പാലിക്കണമെന്ന് ആഹ്വാനം
text_fieldsമനാമ: ഞായറാഴ്ച പ്രാബല്യത്തിൽ വന്ന യെല്ലോ ജാഗ്രത ലെവലിലെ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് ആവശ്യപ്പെട്ടു.
സാമൂഹിക അകലം, പൊതുസ്ഥലങ്ങളിൽ മാസ്ക ധരിക്കൽ എന്നിവ പാലിക്കുന്നതിൽ ജാഗ്രത പുലർത്തണം. വൈറസിെൻറ ഡെൽറ്റ വകഭേദം വിവിധ രാജ്യങ്ങളിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടി. 40 വയസ്സിനു മുകളിലുള്ള 80 ശതമാനം പേർക്കും ബൂസ്റ്റർ ഡോസ് ലഭിക്കുന്നതുവരെ ചുവപ്പ്, ഓറഞ്ച്, മഞ്ഞ അലർട്ട് ലെവലുകൾ മാത്രമായിരിക്കും ഉണ്ടാവുക.
കോവിഡ് വാക്സിൻ രണ്ടു ഡോസും സ്വീകരിച്ച് ബി അവെയർ ആപ്പിൽ ഗ്രീൻ ഷീൽഡ് ലഭിച്ചവർക്കും കോവിഡ് മുക്തരായവർക്കും താഴെ പറയുന്ന സ്ഥലങ്ങളിൽ പ്രവേശിക്കാം. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കൊപ്പം വാക്സിൻ സ്വീകരിക്കുകയോ രോഗമുക്തി നേടുകയോ ചെയ്ത ആളുണ്ടാകണം.
1. ഷോപ്പിങ് മാളുകൾ, വാണിജ്യ സ്ഥാപനങ്ങൾ
2. റസ്റ്റാറൻറുകളിലും കഫേകളിലും ഇൻഡോർ, ഒൗട്ട്ഡോർ ഡൈനിങ്
3. ഇൻഡോർ, ഒൗട്ട്ഡോർ ജിംനേഷ്യം, സ്പോർട്സ് ഹാൾ
4. നീന്തൽക്കുളങ്ങൾ
5. േപ്ലഗ്രൗണ്ട്, വിനോദകേന്ദ്രങ്ങൾ
6. ഇൗവൻറുകളും കോൺഫറൻസുകളും (50 ശതമാനം)
7. സ്പോർട്ടിങ് ഇൗവൻറുകൾ (50 ശതമാനം)
8. ബാർബർ ഡോപ്പ്, സലൂൺ, സ്പാ
9. സിനിമ (50 ശതമാനം)
വാക്സിൻ സ്വീകരിച്ചവർക്കും സ്വീകരിക്കാത്തവർക്കും സർക്കാർ സെൻററുകൾ, ഷോപ്പിങ് മാളുകൾക്കു പുറത്തുള്ള ഷോപ്പുകൾ, ഒൗട്ട്ഡോർ റസ്റ്റാറൻറ്, കഫേ, ഒൗട്ട്ഡോർ സ്പോർട് സെൻറർ എന്നിവിടങ്ങളിൽ പ്രവേശിക്കാം. വീടുകളിൽ സ്വകാര്യ ചടങ്ങുകളിലും (പരമാവധി 30 പേർ) പെങ്കടുക്കാം. താൽപര്യമുള്ളവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ട് ഹാജരാവുകയും ചെയ്യാം.
അതേസമയം, താഴെ പറയുന്ന അവശ്യ മേഖലകൾ തുറന്നു പ്രവർത്തിക്കും:
ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, പലചരക്കുകടകൾ, മത്സ്യ, മാംസ വിൽപനശാലകൾ, പച്ചക്കറി കടകൾ, ബേക്കറികൾ, ഇന്ധന, ഗ്യാസ് സ്റ്റേഷനുകൾ, ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റി നിർദേശിക്കുന്ന ചില ആരോഗ്യ സേവനങ്ങൾ ഒഴികെയുള്ള സ്വകാര്യ ഹെൽത്ത് ക്ലിനിക്കുകൾ, ബാങ്കുകളും കറൻസി എക്സ്ചേഞ്ച് സേവനങ്ങളും, സ്ഥാപനങ്ങളുടെയും കമ്പനികളുടെയും നേരിട്ട് ഉപഭോക്താവിനെ സ്വീകരിക്കാത്ത അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകൾ, ഇറക്കുമതി/കയറ്റുമതി സ്ഥാപനങ്ങൾ, ഓട്ടോമൊബൈൽ റിപ്പയർ, സ്പെയർ പാർട്സ് കടകൾ, കൺസ്ട്രക്ഷൻ/മെയ്ൻറനൻസ് മേഖല, ഫാക്ടറികൾ, ടെലികോം ഓപറേറ്റർമാർ, ഫാർമസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.